Friday, June 25, 2021

ജഹാം വോട്ട്, വഹാം വാക്സിനേഷൻ;
കോവിഡ് വാക്സിനേഷൻ ഊർജ്ജിതമാക്കുന്നതിന് പുതിയ പദ്ധതിയുമായി അരവിന്ദ് കെജ്രിവാൾ

Must Read

ന്യൂഡൽഹി: എവിടെയാണോ വോട്ട്, അവിടെ വാക്സിനേഷൻ (ജഹാം വോട്ട്, വഹാം വാക്സിനേഷൻ) എന്ന പേരിൽ വാക്സിൻ കാമ്പയിനുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.

വാക്സിൻ സ്വീകരിക്കാൻ ബാക്കിയുള്ള 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് അവരുടെ പോളിങ് ബൂത്തുകളിൽ വാക്സിൻ എത്തിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി.

കോവിഡ് വാക്സിനേഷൻ ഊർജ്ജിതമാക്കുന്നതിനാണ് പുതിയ പദ്ധതി ആവിഷ്കരിച്ചതെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
അടുത്ത നാല് ആഴ്ചകൊണ്ട് 45 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സിൻ നൽകുക എന്നതാണ് സർക്കാർ ലക്ഷ്യംവെക്കുന്നതെന്ന് കെജ്രിവാൾ പറഞ്ഞു. ഡൽഹിയിൽ 45 വയസ്സിന് മുകളിലുള്ള 57 ലക്ഷം പേരാണുള്ളത്. ഇതിൽ 27 ലക്ഷം പേർക്ക് ആദ്യ ഡോസ് നൽകിക്കഴിഞ്ഞു. ബാക്കിയുള്ളവർക്കും രണ്ടാം ഡോസ് സ്വീകരിക്കേണ്ടവർക്കും ഇനി സ്വന്തം പോളിങ് ബൂത്തിലെത്തി വാക്സിൻ ഡോസ് സ്വീകരിക്കാമെന്നും കെജ്രിവാൾ പറഞ്ഞു

ഡൽഹിയിലെ വോട്ടിങ് ബൂത്ത് തലത്തിൽ വാക്സിൻ വിതരണം ചെയ്യാനാണ് പദ്ധതി. ഇതനുസരിച്ച് ജനങ്ങൾക്ക് അവരുടെ നിശ്ചിത പോളിങ് ബൂത്തിൽ എത്തി വാക്സിൻ സ്വീകരിക്കാനാകും. വൈകാതെ വീടുകളിലെത്തി വാക്സിൻ നൽകുന്ന പദ്ധതിയും ആരംഭിക്കുമെന്നും കെജ്രിവാൾ പറഞ്ഞു.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News