മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന സിബിഐ അഞ്ചാം ഭാഗം. സിബിഐ 5 ദ ബ്രെയ്ൻ എന്നാണ് എസ് എന്‍ സ്വാമി- കെ മധു- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര്. ചിത്രത്തിൽ ജഗതിയും ജോയിൻ ചെയ്തിരുന്നു. വാഹനാപകടത്തിന് പിന്നാലെ അഭിനയ രംഗത്തുനിന്നും വിട്ടു നിന്ന ജഗതി വീണ്ടും തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ് സിനിമാ പ്രേമികളും ആരാധകരും. ഇപ്പോഴിതാ സംവിധായകൻ കെ മധു പങ്കുവച്ച ചിത്രമാണ് ശ്രദ്ധനേടുന്നത്.
‘ജഗതി ശ്രീകുമാർ സിബിഐ ടീമിൽ ചേരുന്നു… എന്റെ വിക്രമിനെ സ്വാഗതം ചെയ്തതിൽ സന്തോഷം’, എന്നാണ് ഫോട്ടോയോടൊപ്പം സംവിധായകൻ കുറിച്ചത്. മമ്മൂട്ടിയും മുകേഷും രഞ്ജിപണിക്കരും ചിത്രത്തിൽ ഉണ്ട്. നിരവധി പേരാണ് ജഗതി തിരിച്ചെത്തുന്നതിന്റെ സന്തോഷം പങ്കുവച്ച് രംഗത്തെത്തുന്നത്.
സിബിഐ അഞ്ചാം ഭാഗം വരുന്നുവെന്ന പ്രഖ്യാപനം മതൽ ഏറെ പേർ ചോദിച്ച കാര്യമായിരുന്നു ജഗതിയും ചിത്രത്തിൽ ഉണ്ടാകുമോ എന്നത്. ഈ ചോദ്യങ്ങൾക്കെല്ലാമാണ് വിരാമമിട്ടായിരുന്നു നടന്റെ തിരിച്ചുവരവ്. സിബിഐ സീരീസുകളിൽ മമ്മൂട്ടിക്കൊപ്പം എത്തിയ മിടുക്കനായ വിക്രമെന്ന കുറ്റാന്വേഷകൻ ഇല്ലാത്ത അഞ്ചാം പതിപ്പിനെ പറ്റി ആലോചിക്കാൻ പോലും സാധിക്കില്ലെന്ന് അണിയറ പ്രവർത്തകർ തീരുമാനിക്കുക ആയിരുന്നു. മകൻ രാജ്കുമാറും ചിത്രത്തിൽ ജഗതിക്കൊപ്പം ഉണ്ടാകും.