നടി ലീന മരിയ പോളിന്‍റെ ഭർത്താവും വ്യവസായിയുമായ സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ജാക്വലിനെ ഇഡി ചോദ്യം ചെയ്തത് 10 മണിക്കൂർ

0

ഡൽഹി: നടി ലീന മരിയ പോളിന്‍റെ ഭർത്താവും വ്യവസായിയുമായ സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ജാക്വലിനെ ഇഡി ചോദ്യം ചെയ്തത് 10 മണിക്കൂർ. നാളെയും ചോദ്യം ചെയ്യൽ തുടരും. ഇന്നലെ രാവിലെ 11 മണിയോടെ ഇഡിയുടെ ഡൽഹി ഓഫീസിലെത്തിയ ജാക്വലിൻ രാത്രി 9.30നാണ് മടങ്ങിയത്.

ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് മുൻപ് രണ്ട് തവണ അറിയിച്ചെങ്കിലും നടി എത്തിയിരുന്നില്ല. തുടർന്ന് ഈ മാസം അഞ്ചിന് ജാക്വലിനെ എമിഗ്രേഷൻ അധികൃതർ ഇഡി നിർദേശപ്രകാരം മുംബൈ എയർപോർട്ടിൽ തടഞ്ഞു. എട്ടിന് ചോദ്യം ചെയ്യലിനായി ഡൽഹിയിൽ എത്തണമെന്ന് ഇഡി ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

സുകേഷ് ജയിലിലായിരുന്ന സമയത്ത് ജാക്വലിന് 10 കോടിയിലധികം രൂപയുടെ സമ്മാനങ്ങൾ അയച്ചുനൽകിയെന്നും ജാമ്യത്തിലിറങ്ങിയ ശേഷം ജാക്വിലിനായി മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് ചാർട്ടേഡ് വിമാനവും ബുക്ക് ചെയ്തിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. തിഹാർ ജയിലിൽ കഴിയുന്ന വ്യവസായിയുടെ ഭാര്യയിൽ നിന്ന് സുകേഷ് ചന്ദ്രശേഖർ, ഭർത്താവിനെ സഹായിക്കാമെന്ന വ്യാജേന 200 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്

Leave a Reply