Tuesday, December 1, 2020

ഡ്യുക്കാട്ടി പുതിയ ബിഎസ്6 മള്‍ട്ടിസ്ട്രാഡ 950 എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

Must Read

ക്രിസ്‌മസ്‌ കിറ്റ്‌ 3 മുതൽ ; ഇത്തവണ ഉഴുന്ന് മുതൽ മാസ്‌കുവരെ

കോവിഡ്‌ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ സൗജന്യമായി നൽകുന്ന ക്രിസ്‌മസ്‌ കിറ്റ്‌ ഡിസംബർ മുതൽ വിതരണം ചെയ്യും. 11 ഇനമാണ്‌ കിറ്റിലുണ്ടാവുക. കടല–- 500 ഗ്രാം,...

ഖത്തര്‍ സെന്‍സസ് നടപടികള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും

ഖത്തറില്‍ ഭരണകൂടം നടത്തുന്ന ജനസംഖ്യ, സ്ഥാപന, താമസ കെട്ടിട കണക്കെടുപ്പ് (സെന്‍സസ് 2020) ഡിസംബര്‍ 1 ന് പുനരാരംഭിക്കും. ഈ വര്‍ഷാദ്യം തുടങ്ങിയ സെന്‍സസ് കോവിഡ്...

ദില്ലി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക്; കർഷക സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തിയേക്കും

കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരായ ദില്ലി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക് കടന്നു. അനുനയ നീക്കത്തിന്‍റെ ഭാഗമായി കേന്ദ്രസർക്കാർ ഇന്ന് കർഷക സംഘടനകളുമായി ചർച്ച നടത്തുമെന്നാണ് സൂചന.ഉപാധികളില്ലാതെ...

ഇറ്റാലിയന്‍ സൂപ്പര്‍ സ്പോര്‍ട്‌സ് ബൈക്ക് നിര്‍മാതാക്കളായ ഡ്യുക്കാട്ടി പുതിയ ബിഎസ്6 മള്‍ട്ടിസ്ട്രാഡ 950 എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 15.49 ലക്ഷം രൂപയാണ് ബൈക്കിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറും വില എന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡ്യുക്കാട്ടി നിരയില്‍ 950-എസിന്റെ സ്ഥാനം മള്‍ട്ടിസ്ട്രാഡ 1200-ന് തൊട്ടുതാഴെയാണ്. ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന ഡ്യുക്കാട്ടിയുടെ മൂന്നാമത്തെ ബൈക്കാണ് മള്‍ട്ടിസ്ട്രാഡ 950 എസ്. ആദ്യം ബിഎസ്-6 എന്‍ജിനിലേക്ക് മാറിയത് പാനിഗാലെ വി2, സ്‌ക്രാംബ്ലര്‍ 1100 പ്രോ എന്നീ മോഡലുകളാണ്. ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത് ഒഴിച്ചാല്‍ വാഹനത്തില്‍.കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല.2021 ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 950 എസ് പതിപ്പിന്റെ ഹൃദയം പുതിയ ബിഎസ്-VI നിലവാരത്തിലുള്ള 937 സിസി, ടെസ്റ്റസ്ട്രെറ്റ, എല്‍-ട്വിന്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ്. ഇത് 9,000 rpm-ല്‍ 111 bhp പവറും 7,750 rpm-ല്‍ 96 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.

ഡിസൈനിങ്ങില്‍ ചെറിയ പുതുമ വരുത്തിയിട്ടുണ്ട്. മള്‍ട്ടിസ്ട്രാഡ 1260-ല്‍ നിന്നെടുത്ത സൈഡ് വിങ് കൂടാതെ, ഹൊറിസോണ്ടലായി നല്‍കിയിട്ടുള്ള ഹെഡ്‌ലൈറ്റ്, അഡ്ജസ്റ്റബിള്‍ സ്‌ക്രീന്‍, ടാങ്ക് എന്നിവയും ഈ വാഹനത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടവയാണ്. 19 ഇഞ്ച് വലിപ്പമുള്ള മുന്നിലെ ടയറും 170 എം.എം സസ്‌പെന്‍ഷനും മികച്ച റൈഡിങ്ങ് ഉറപ്പാക്കുന്നു. ബാക്ക്‌ലിറ്റ് ഹാന്‍ഡില്‍ബാര്‍ കണ്‍ട്രോളുകള്‍, വ്യത്യസ്‌ത റൈഡിംഗ് മോഡുകള്‍, ഹാന്‍ഡ്സ് ഫ്രീ സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, ബോഷ് എബി‌എസ് കോര്‍ണറിംഗ്, ഡ്യുക്കാട്ടി ട്രാക്ഷന്‍ കണ്‍‌ട്രോള്‍, വെഹിക്കിള്‍ ഹോള്‍ഡ് കണ്‍‌ട്രോള്‍ എന്നിവ ബൈക്കിന്റെ സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ബ്രേക്കിംഗിനായി മുന്‍വശത്ത് ട്വിന്‍ 320 mm ഡിസ്കുകളും പിന്നില്‍ 265 mm റോട്ടറുമാണ് ഉള്ളത്.Italian super sports bike maker Ducati has unveiled the new BS6 Multistrada 950S in India. Rushline reports that the bike will be priced at Rs 15.49 lakh ex-showroom in India. The position of the 950-S in the Ducati range is just below the Multistrada 1200. Ducati’s third to upgrade to BS-6 standard

Leave a Reply

Latest News

ക്രിസ്‌മസ്‌ കിറ്റ്‌ 3 മുതൽ ; ഇത്തവണ ഉഴുന്ന് മുതൽ മാസ്‌കുവരെ

കോവിഡ്‌ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ സൗജന്യമായി നൽകുന്ന ക്രിസ്‌മസ്‌ കിറ്റ്‌ ഡിസംബർ മുതൽ വിതരണം ചെയ്യും. 11 ഇനമാണ്‌ കിറ്റിലുണ്ടാവുക. കടല–- 500 ഗ്രാം,...

ഖത്തര്‍ സെന്‍സസ് നടപടികള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും

ഖത്തറില്‍ ഭരണകൂടം നടത്തുന്ന ജനസംഖ്യ, സ്ഥാപന, താമസ കെട്ടിട കണക്കെടുപ്പ് (സെന്‍സസ് 2020) ഡിസംബര്‍ 1 ന് പുനരാരംഭിക്കും. ഈ വര്‍ഷാദ്യം തുടങ്ങിയ സെന്‍സസ് കോവിഡ് നിയന്ത്രണങ്ങള്‍ കാരണം നിര്‍ത്തിവെച്ചതായിരുന്നു. ഓണ്‍ലൈന്‍ വഴിയുള്ള...

ദില്ലി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക്; കർഷക സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തിയേക്കും

കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരായ ദില്ലി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക് കടന്നു. അനുനയ നീക്കത്തിന്‍റെ ഭാഗമായി കേന്ദ്രസർക്കാർ ഇന്ന് കർഷക സംഘടനകളുമായി ചർച്ച നടത്തുമെന്നാണ് സൂചന.ഉപാധികളില്ലാതെ ചർച്ചക്ക് വിളിച്ചാൽ മാത്രമേ പോകുവെന്ന് കർഷക...

കെ.എസ്.എഫ്.ഇ റെയ്ഡില്‍ വിജിലന്‍സ്: പരിശോധന റിപ്പോര്‍ട്ട് വൈകും

കെ.എസ്.എഫ്.ഇ റെയ്ഡില്‍ വിജിലന്‍സിന്‍റെ പരിശോധന റിപ്പോര്‍ട്ട് വൈകും. ഗുരുതര ക്രമക്കേടുകള്‍ സംബന്ധിച്ച കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നതാണ് ഇതിന് കാരണം. എന്നാല്‍ ഡയറക്ടര്‍ അവധിയിലായതിനാലാണ് റിപ്പോര്‍ട്ട് കൈമാറുന്നത് വൈകുന്നതെന്നാണ്...

വിമാനവാഹിനക്കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യയിൽ നിന്ന് പറയുന്നയർന്ന ശേഷം അറബി കടലിൽ തകർന്നുവീണ മിഗ്-29കെ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

ന്യൂഡൽഹി: വിമാനവാഹിനക്കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യയിൽ നിന്ന് പറയുന്നയർന്ന ശേഷം അറബി കടലിൽ തകർന്നുവീണ മിഗ്-29കെ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. അപകടം നടന്ന് നാല് ദിവസത്തെ തിരച്ചിലിന് ശേഷമാണ് നാവികസേനയിലെവിദഗ്ധർ വിമാനത്തിന്റെ...

More News