Sunday, November 28, 2021

അധികഭൂമി കൈവശം വെച്ചിട്ടുള്ളവരിൽനിന്ന്‌ അത് തിരിച്ചുപിടിക്കുമെന്ന് മന്ത്രി കെ. രാജൻ

Must Read

അധികഭൂമി കൈവശം വെച്ചിട്ടുള്ളവരിൽനിന്ന്‌ അത് തിരിച്ചുപിടിക്കുമെന്ന് മന്ത്രി കെ. രാജൻ. ഹാരിസണെതിരേയുൾപ്പെടെ 49 കേസുകളെടുത്തു. ഒന്പത് കേസുകൾ കോടതിയിലുണ്ട്. ആറുമാസത്തിനുള്ളിൽ എല്ലാ കേസുകളും കോടതിയിലെത്തും. ഡിജിറ്റൽ സർവേ നാലുവർഷത്തിനുള്ളിൽ പൂർത്തിയാക്കും. 807 കോടിയുടെ പദ്ധതിക്ക് അംഗീകാരം കിട്ടി. 1550 വില്ലേജുകളിലാണ് സർവേ.

ഓൺലൈനിൽ ഒറ്റ തണ്ടപ്പേരിൽ ഭൂമി നികുതി ഒടുക്കുന്നതിനുള്ള സംവിധാനവും ഉടൻ യാഥാർഥ്യമാകും. വില്ലേജ് ഓഫീസുകളിൽ ജനം കാത്തുനിൽക്കേണ്ട സ്ഥിതി ഒഴിവാക്കുകയെന്നതും റവന്യൂ വകുപ്പിന്റെ ലക്ഷ്യമാണ്. 1966-ൽ തുടങ്ങിയ റീസർവേ 54 വർഷം പൂർത്തിയായപ്പോൾ 54 ശതമാനം വില്ലേജുകളിലേ പൂർത്തിയായിട്ടുള്ളൂ.

ഡിജിറ്റൽ സർവേയിൽ കോർസ് സാങ്കേതികവിദ്യ ഉപയോഗിക്കാൻ 28 ടവറുകൾ സ്ഥാപിക്കാൻ 87 സ്ഥലങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിൽനിന്നും 28 ഇടങ്ങൾ കണ്ടെത്തും. പരമ്പരാഗത സർവേയ്ക്ക് അഞ്ചുപേർ വേണമെങ്കിൽ പുതിയരീതിയിൽ രണ്ടുപേർ മതി. ഒരുവർഷം 400 വില്ലേജ് എന്ന ക്രമത്തിലാകും സർവേ. ഒരു വില്ലേജിലെ സർവേ ആറുമാസംകൊണ്ട് പൂർത്തിയാക്കും. സർവേയർമാരുടെ കുറവ് പരിഹരിക്കുന്നതിനും നടപടിയെടുക്കുന്നുണ്ട്.

റവന്യൂ, സർവേ, രജിസ്ട്രേഷൻ വകുപ്പുകളുടെ ഭൂരേഖകൾ എകീകരിക്കാനും ഡിജിറ്റൽ സർവേ പ്രയോജനപ്പെടും. അവകാശരേഖ ലഭ്യമാക്കൽ, ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് ഏകീകൃത അവകാശരേഖ, കൃത്യമായ രീതിയിൽ ഭൂരേഖയും സ്കെച്ചും ലഭ്യമാക്കൽ, ഭൂമിപ്രശ്നങ്ങൾ തീർപ്പാക്കൽ എന്നിവ ഡിജിറ്റൽ സർവേയുടെ നേട്ടമാകുമെന്നും മന്ത്രി പറഞ്ഞു. രജിസ്ട്രേഷൻ വകുപ്പിന്റെ പേൾ, സർവേ വകുപ്പിന്റെ ഇ മാപ്പ്, റവന്യൂ വകുപ്പിന്റെ സോഫ്റ്റ്‌വേർ എന്നിവ സംയോജിപ്പിച്ച് ഭൂവിവരങ്ങളും രേഖാചിത്രവും ലഭ്യമാക്കാനാകും. പത്തനംതിട്ട പ്രസ് ക്ളബ്ബിൽ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സി.പി.ഐ. ജില്ലാസെക്രട്ടറി എ.പി. ജയനും പങ്കെടുത്തു

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News