Sunday, December 5, 2021

അനുപമയുടെ പരാതി കൈകാര്യം ചെയ്തതില്‍ പൊലീസിന് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്

Must Read

അനുപമയുടെ പരാതി കൈകാര്യം ചെയ്തതില്‍ പൊലീസിന് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. ‘അനുപമയുടെ ആദ്യ പരാതിയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കാര്യം പറഞ്ഞിരുന്നില്ല. അച്ഛന്‍ ഒപ്പുവപ്പിച്ച രേഖകള്‍ തിരികെ കിട്ടണം എന്നായിരുന്നു ആദ്യപരാതി.’– റിപ്പോർട്ടിൽ പറയുന്നു. നിയമോപദേശപ്രകാരമായിരുന്നു പൊലീസ് നടപടിയെന്നും റിപ്പോർട്ടിലുണ്ട്.

അതേസമയം, ദത്തുനല്‍കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നൽകി. ശിശുക്ഷേമ സമിതിക്കും വനിത, ശിശുവികസന ഡയറക്ടര്‍ക്കുമാണ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയത്. നടപടികള്‍ നിര്‍ത്തിവച്ചതായി കോടതിയെ അറിയിച്ചു. ആറു മാസമാണ് ദത്ത് നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള കാലാവധി. ഇതിന്റെ ആദ്യഘട്ടം മാത്രമാണ് പൂര്‍ത്തിയായിരിക്കുന്നത്.

കുഞ്ഞിനെ മറ്റൊരാള്‍ക്കു കൈമാറിയെങ്കിലും കോടതി നടപടികള്‍ അവസാനിക്കുന്നതോടെ മാത്രമേ ദത്ത് നടപടികള്‍ പൂര്‍ത്തിയാകുകയുള്ളൂ. കുഞ്ഞിന്റെ അമ്മ പരാതിയുമായി രംഗത്തെത്തിയിട്ടുള്ള സാഹചര്യത്തില്‍ ദത്തിന്റെ അടുത്ത നടപടികള്‍ നിര്‍ത്തിവയ്ക്കാനാണ് ശിശുക്ഷേമ സമിതിക്കും വനിതാ ശിശുവികസന ഡയറക്ടര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇക്കാര്യങ്ങളാണ് കുഞ്ഞിന്റെ ദത്ത് നടപടികൾ പുരോഗമിക്കുന്ന വഞ്ചിയൂർ കോടതിയെ അറിയിച്ചത്.

Leave a Reply

Latest News

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29)...

More News