Friday, June 25, 2021

കേരളത്തിൽ അരിവാള്‍ ചുറ്റിക കമ്മ്യൂണിസത്തിന്റെ ഭാഗമായി മാറിയിട്ട് ഇന്ന് 84 വർഷം; ആദ്യം ഉയർത്തിയത് വി.കെ. വേലായുധന്‍; ചിഹ്‌നം രൂപകല്‍പന ചെയ്തത് സൈമണ്‍ ആശാൻ

Must Read

കോട്ടയം: കേരളത്തിന്റെ ആകാശത്ത് അരിവാള്‍ ചുറ്റിക മുദ്രണം ചെയ്ത ചെങ്കൊടി ആദ്യമായി ഉയര്‍ന്നിട്ട് ഇന്നേക്ക് 84 വര്‍ഷം. സംസ്ഥാനത്തെ ആദ്യ തൊഴിലാളി സംഘടനയായ തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്റെ പതിനഞ്ചാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് 1937 മേയ് 22ന് ആലപ്പുഴയിലെ വാണീവിലാസം ഹാളിലായിരുന്നു (പില്‍ക്കാലത്തെ രാധ തിയറ്റര്‍) ആദ്യമായി ചെങ്കൊടി ഉയര്‍ന്നത്.

ലേബര്‍ അസോസിയേഷന്‍ പ്രസിഡന്റും സെക്രട്ടറിയുമായി ഏറെക്കാലം പ്രവര്‍ത്തിച്ച വി.കെ. വേലായുധന്‍ ആണ് അന്നു പതാക ഉയര്‍ത്തിയത്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയും തിരുവിതാംകൂര്‍ നിവര്‍ത്തനപ്രക്ഷോഭണം സംഘടിപ്പിച്ച സംയുക്ത രാഷ്ട്രീയസഭയുടെ നേതാവുമായിരുന്ന വേലായുധന്‍ 1937ല്‍ നിയമസഭാ ഉപനേതാവായിരുന്നു.

ലേബര്‍ യൂണിയന്റെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും നേതാവായ ആലപ്പുഴയിലെ സൈമണ്‍ ആശാനാണ്, അരിവാള്‍ ചുറ്റികയെപ്പറ്റി വായിച്ചുള്ള അറിവിന്റെ അടിസ്ഥാനത്തില്‍ ചിഹ്‌നം ഇങ്ങനെ രൂപകല്‍പന ചെയ്തത്. ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ തിരുവിതാംകൂറിലെ ഏറ്റവും വലിയ വ്യവസായ, വാണിജ്യ പട്ടണമായിരുന്ന ആലപ്പുഴയിലാണു കേരളത്തിലെ ആദ്യ ഫാക്ടറിയും തൊഴിലാളി യൂണിയനും പിറന്നത്.

ലോകത്താകമാനം പ്രചരിക്കുകയും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചിഹ്നമായി മാറുകയും ചെയ്ത അരിവാള്‍ ചുറ്റികയുടെ ഉത്ഭവത്തെക്കുറിച്ചും പ്രചാരത്തെക്കുറിച്ചും ചുരുക്കം ചിലര്‍ക്കേ അറിവുള്ളു.

എന്ന് മുതലാണ് അരിവാള്‍ ചുറ്റിക കമ്മ്യൂണിസത്തിന്റെ ഭാഗമായി മാറിയത്…

ഐറിഷ് സിറ്റിസണ്‍ ആര്‍മി എന്നറിയപ്പെടുന്ന സോഷ്യലിസ്റ്റ് സംഘടയുടെ ചിഹ്നമായിരുന്നു കലപ്പയും ചുറ്റികയും. റഷ്യന്‍ വിപ്ലവത്തിന്റെ വിജയത്തെത്തുടര്‍ന്ന്്, വഌഡിമര്‍ ലെനിനും അനറ്റോളി ലുമാര്‍സ്‌കിയും ചേര്‍ന്ന് സോവിയറ്റ് യൂണിയനു വേണ്ടി ഒരു ചിഹ്നം രൂപകല്‍പന ചെയ്യുന്നതിനുള്ള മത്സരം നടത്തി.

മത്സരത്തില്‍ തെരെഞ്ഞടുക്കപ്പെട്ട ചിഹ്നമായി മാറിയത് യേവ്‌നി ഇവാനോവിച്ച എന്ന എഴുത്തുകാരന്‍ രൂപകല്‍പന ചെയ്ത ഭൂമിയുടെ മുകളിലായി വാളും ചുറ്റികും ചേര്‍ത്തുവെച്ച് അതിനു മുകളിലായി അഞ്ചു കാലുകളോട് കൂടിയ നക്ഷത്രവും ‘സര്‍വ്വ ലേക തൊഴിലാളികളെ സംഘടിക്കുവിന്‍’ എന്ന് ആറു ഭാഷകളിലെ ( റഷ്യന്‍, ഉക്രൈന്‍, ബേലൂരിഷ്യന്‍, ജോര്‍ജിയ, അര്‍മേനിയന്‍, അസര്‍ബൈജാനി ) എഴുത്തുകളുമായിരുന്നു.

എന്നാല്‍ ചിഹ്നത്തിലെ വാള്‍ അക്രമമസ്വഭാവത്തെക്കുറിക്കുന്നതാണെന്ന് ലെനിന്‍ വാദിച്ചു.ലെനിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന്, ചിഹ്നത്തില്‍ ചെറിയ മാറ്റം വരുത്തി വാളിനെ അരിവാള്‍ ആക്കി മാറ്റി. 1924 ജൂലൈ ആറിന് ചേര്‍ന്ന സെട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം സോവിയറ്റ് യൂണിയന്റെ ഔദ്യോഗിക ചിഹ്നമായി അംഗീകരിച്ചു. ചുറ്റിക തൊഴിലാളികളുടെയും അരിവാള്‍ കര്‍ഷകരുടെയും നക്ഷത്രം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെട്ടു. സോവിയറ്റ് കലഘട്ടത്തില്‍ എല്ലാ സോവിയറ്റ് ഉല്‍പന്നങ്ങളിലും ഈ ചിഹ്നം പതിച്ചിരുന്നു.

ഇന്ന് ഇന്ത്യയുള്‍പ്പെടെ ലോകത്താകമാനമുള്ള നൂറിലധികം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അരിവാള്‍ ചുറ്റിക ഔദ്യോഗിക ചിഹ്നമായി ഉപയോഗിക്കുന്നു. പഴയ സോവിയറ്റ് രാജ്യങ്ങളില്‍ ചിഹ്നത്തിന് വിലക്കുണ്ടെങ്കിലും ട്രാന്‍സ്‌നിസ്ട്രിയ, ഡോണ്‍സ്‌ക് എന്നീ അര്‍ദ്ധ റിപ്പബ്ലിക്കന്‍ രാജ്യങ്ങളില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ദേശീയ ചിഹ്നമായി ഉപയോഗിക്കുന്നുണ്ട്.

ശൂന്യാകാശത്ത് ആദ്യമെത്തിയ യൂറിഗഗാറിന്‍ അദ്ദേഹത്തിന്റെ ആത്മകഥയില്‍ ഇങ്ങനെ പറയുന്നു. ‘താന്‍ ആദ്യമായി ശൂന്യാകാശത്ത് എത്തിയപ്പോള്‍ ആദ്യം കൈകളിലെടുത്ത് ഉയര്‍ത്തിക്കാട്ടിയവയില്‍ ഒന്ന് അരിവാള്‍ ചുറ്റിക നക്ഷത്രമായിരുന്നുവെന്ന്’. അങ്ങനെ ഭൂമിയുടെ അതിരുകള്‍ ഭേദിച്ച് ഉയരങ്ങള്‍ കീഴടക്കി അരിവാള്‍ ചുറ്റിക നക്ഷത്ര ചെങ്കൊടി…

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News