Tuesday, October 26, 2021

കനകസിംഹാസനത്തില്‍ ഞെളിഞ്ഞിരുന്ന ശുനകന്മാരെ കേവലം മണ്ടന്മാരാക്കി ചിത്രീകരിച്ച് ഇതൊരു കോമഡി ഷോ ആക്കി അവസാനിപ്പിക്കാനാണ് സാധ്യത. പക്ഷേ, ആ ശുനകന്മാരിലെ ചില വേന്ദ്രന്മാര്‍ കമഴ്ന്നു വീണാല്‍ കോടികള്‍കൊണ്ട് പൊങ്ങുന്നവരാണെന്നും ഒന്നും കാണാതെ കുനിഞ്ഞുനിന്നു കൊടുക്കുന്നവരല്ലെന്നും നമുക്കറിയാം.ആ ഇലനക്കികളെയും അവരുടെ കിറിനക്കികളെയും പോറ്റാന്‍ കപ്പം കൊടുക്കേണ്ടി വരുന്ന നമ്മളാണ് ശരിക്കും മണ്ടന്മാര്‍. കനകസിംഹാസനത്തിലിരിപ്പവര്‍ ശുനകനോ ശുംഭനോ എന്നന്തംവിടുന്ന മണ്ടന്മാർ;
വിമര്‍ശനവുമായി പോലീസുകാരന്‍റെ പോസ്റ്റ്

Must Read

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടു മുന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റക്കെതിരേ പോലീസിലും രാഷ്‌ട്രീയ തലത്തിലും നീക്കം ശക്തമാകുന്നതിനിടെ പരോക്ഷ വിമര്‍ശനവുമായി പോലീസുകാരന്‍റെ പോസ്റ്റ്.

മോന്‍സന്‍ മാവുങ്കലിന്‍റെ വീട്ടിലെത്തിയ പ്രമുഖര്‍ കോടികള്‍ കൊണ്ടുപോയിട്ടുണ്ടാകുമെന്നു സൂചന നല്‍കിയാണ് കോഴിക്കോട് സിറ്റി പോലീസിലെ സിവില്‍ പോലീസ് ഓഫീസറായ ഉമേഷ് വള്ളിക്കുന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

“കനകസിംഹാസനത്തില്‍ ഞെളിഞ്ഞിരുന്ന ശുനകന്മാരെ കേവലം മണ്ടന്മാരാക്കി ചിത്രീകരിച്ച് ഇതൊരു കോമഡി ഷോ ആക്കി അവസാനിപ്പിക്കാനാണ് സാധ്യത. പക്ഷേ, ആ ശുനകന്മാരിലെ ചില വേന്ദ്രന്മാര്‍ കമഴ്ന്നു വീണാല്‍ കോടികള്‍കൊണ്ട് പൊങ്ങുന്നവരാണെന്നും ഒന്നും കാണാതെ കുനിഞ്ഞുനിന്നു കൊടുക്കുന്നവരല്ലെന്നും നമുക്കറിയാം.

ആ ഇലനക്കികളെയും അവരുടെ കിറിനക്കികളെയും പോറ്റാന്‍ കപ്പം കൊടുക്കേണ്ടി വരുന്ന നമ്മളാണ് ശരിക്കും മണ്ടന്മാര്‍. കനകസിംഹാസനത്തിലിരിപ്പവര്‍ ശുനകനോ ശുംഭനോ എന്നന്തംവിടുന്ന മണ്ടന്മാര്‍ ‘ എന്നാണ് ഉമേഷിന്‍റെ പോസ്റ്റ്.

മോൻസന്‍റെ വീട്ടിലെ പുരാവസ്തുക്കൾ കാണാൻ മുൻ ഡിജിപി ലോക്നാഥ് ബഹ്റയും എഡിജിപി മനോജ് ഏബ്രഹാമും എത്തിയ ഫോട്ടോ പുറത്തുവന്നതോടെയാണ് ആരോപണ പെരുമഴ തുടങ്ങിയത്. മോൻസൺ മാവുങ്കലുമായി ബഹ്റയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും മറ്റുമുള്ള ആരോപണമാണ് ശക്തമായത്.

പുരാവസ്തു വിവാദത്തിൽ ആരോപണ പെരുമഴയിൽ മുങ്ങിയ ബെഹ്‌റ കൊച്ചി മെട്രോ എംഡി സ്ഥാനത്തുനിന്ന് അവധിയെടുത്ത ദിനം തന്നെയാണ് പോലീസുകാരന്‍റെ വിവാദ പോസ്റ്റ് പുറത്തുവന്നിരിക്കുന്നത്. നിലവില്‍ സാമ്പത്തിക തട്ടിപ്പെന്ന രീതിയില്‍ മാത്രമാണ് കേസന്വേഷണം പുരോഗമിക്കുന്നത്.

പുരാവസ്തുക്കള്‍ കാണാന്‍ സന്ദര്‍ശിച്ചുവെന്നതിലുപരിയായി ഐപിഎസ്, ഐഎഎസ് തലങ്ങളിലുള്ളവരും മോന്‍സനുമായും മറ്റെന്തെങ്കിലും ബന്ധമുണ്ടോയെന്നതും അന്വേഷിക്കണമെന്ന ആവശ്യം പല കേന്ദ്രങ്ങളും ഉയർത്തുന്നുണ്ട്.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News