Friday, July 30, 2021

ചെറുകാട്ടൂരിൽ പട്ടാപ്പകൽ വീടിന്റെ വാതിൽ കുത്തിപ്പൊളിച്ച് മോഷണശ്രമം നടത്തിയ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞതായി സൂചന

Must Read

പനമരം ∙ ചെറുകാട്ടൂരിൽ പട്ടാപ്പകൽ വീടിന്റെ വാതിൽ കുത്തിപ്പൊളിച്ച് മോഷണശ്രമം നടത്തിയ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞതായി സൂചന. ചെറുകാട്ടൂർ ആനക്കുഴി മുതിരക്കാല ഫ്രാൻസിസിന്റെ വീട്ടിൽ മോഷണത്തിന് ശ്രമിച്ചതിൽ ഒരാളെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽ പ്രതിയുടെ മുഖം തെളിഞ്ഞിരുന്നു. മോഷണശ്രമത്തിനു ശേഷം സ്കൂട്ടറിലാണ് പ്രതിയും കൂട്ടാളിയും കടന്നത്.

ഒട്ടേറെ മോഷണക്കേസുകളിലടക്കം ശിക്ഷ അനുഭവിച്ചതും പൊലീസ് തിരയുന്ന ആളുമാണ് പ്രതിയെന്നാണ് സൂചന. പ്രതികളിലൊരാൾ പൊലീസിന്റെ വലയിലായതായും സൂചനയുണ്ട്. പ്രതികളെ പിടികൂടിയാലേ പ്രദേശത്ത് നടന്ന മറ്റു കേസുകളിലും ഇവർ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാനാകൂ. കഴിഞ്ഞ 5 ന് ഉച്ചയ്ക്ക് ‌മകളെ വീട്ടിലിരുത്തി ഫ്രാൻസിസും ഭാര്യയും പുറത്തുപോയ സമയത്താണ് മോഷ്ടാക്കൾ വീട്ടിലെത്തിയത്.

സ്കൂട്ടറിൽ എത്തിയ പ്രതികൾ ജനലിലൂടെ അകത്തേക്ക് നോക്കുന്നത് മകൾ കണ്ടിരുന്നു. അതിനു ശേഷം പ്രതികൾ കമ്പിപ്പാരയുമായി വരുകയും വാതിൽ കുത്തിതുറക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതു കണ്ട മകൾ ബഹളം വച്ചതിനെ തുടർന്ന് മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News