നഗരം ഇളക്കിയുള്ള പുലിക്കളിയില്ലെങ്കിലെന്ത്, കോവിഡിനെ തുരത്താൻ തൃശൂരിലെ പുലികൾ വാക്സിനെടുത്തതു കൗതുക കാഴ്ചയായി

0

തൃശൂർ: നഗരം ഇളക്കിയുള്ള പുലിക്കളിയില്ലെങ്കിലെന്ത്, കോവിഡിനെ തുരത്താൻ തൃശൂരിലെ പുലികൾ വാക്സിനെടുത്തതു കൗതുക കാഴ്ചയായി.

തൃ​ശൂ​ർ പൂ​ര​പ്രേ​മിസം​ഘ​വും ടി.​സി. കു​ഞ്ഞി​യ​മ്മ ട്ര​സ്റ്റും സ​രോ​ജ മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ സം​യു​ക്ത​മാ​യി ന​ട​ത്തി​യ ക്യാ​ന്പി​ലാ​ണ് അ​യ്യ​ന്തോ​ൾ പു​ലി​ക്ക​ളി സം​ഘ​ത്തി​ലെ ജെ​യ്സ​ണ്‍ പു​ലി​വേ​ഷ​ത്തോ​ടെ വ​ന്നു വാ​ക്സി​നെ​ടു​ത്ത​ത്.

ക്ഷേ​ത്ര​ങ്ങ​ളു​മാ​യും പൂ​രോ​ത്സ​വ​ങ്ങ​ളു​മാ​യും ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​ത്ത നൂ​റ്റ​ന്പ​തോ​ളം ആ​ളു​ക​ൾ​ക്കു വേ​ണ്ടി​യാ​ണു സൗ​ജ​ന്യ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ന​ട​ത്തി​യ​ത്.

പു​ലി​ക്ക​ളി​ക്കാ​ർ​ക്കു പു​റ​മേ ആ​ന​ക്കാ​ർ, ആ​ന​പ്പു​റ​ക്കാ​ർ, വാ​ദ്യ​ക​ലാ​കാ​ര​ൻ​മാ​ർ, ക്ഷേ​ത്രജീ​വ​ന​ക്കാ​ർ, ലൈ​റ്റ് സൗ​ണ്ട് ജീ​വ​ന​ക്കാ​ർ, പ​ന്തം പി​ടി​ക്കു​ന്ന​വ​ർ, ഡ​ക്ക​റേ​ഷ​ൻ​കാ​ർ, കൂ​ത്ത് കൂ​ടി​യാ​ട്ടം ക​ലാ​കാ​ര​ൻ​മാ​ർ തു​ട​ങ്ങി നി​ര​വ​ധി ആ​ളു​ക​ൾ വാ​ക്സി​നെ​ടു​ത്തു.

കു​ഞ്ഞി​യ​മ്മ ട്ര​സ്റ്റി​മാ​രാ​യ അ​ച്യുത​ൻ​കു​ട്ടി, നാ​രാ​യ​ണ​ൻ​കു​ട്ടി എ​ന്നി​വ​ർ ചേ​ർ​ന്നു ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പൂ​ര​പ്രേ​മി സം​ഘം പ്ര​സി​ഡന്‍റ് ബൈ​ജു താ​ഴെ​ക്കാ​ട്ട്, ക​ണ്‍​വീ​ന​ർ വി​നോ​ദ് ക​ണ്ടം​കാ​വി​ൽ, സ​രോ​ജ മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി എ​ക്സി​ക്യൂട്ടീ​വ് ഡ​യ​റ​ക​ട​ർ രോ​ഹി​ത്ത് പി​ഷാ​ര​ടി, ന​ന്ദ​ൻ വാ​ക​യി​ൽ, അ​നി​ൽ​കു​മാ​ർ മോ​ച്ചാ​ട്ടി​ൽ, സ​ജേ​ഷ് കു​ന്ന​ന്പ​ത്ത്, ര​മേ​ഷ് മൂ​ക്കോ​നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി

Leave a Reply