കോവിഡ് വ്യാപനത്തെ തുട‌ർന്ന് 2020 ഏപ്രിൽ ഒന്നുമുതൽ രാജ്യത്ത്‌ 1,47,492 കുട്ടികൾക്ക് രക്ഷിതാക്കളിൽ ഒരാളെയോ ഇരുവരെയുമോ നഷ്ടമായെന്ന് കണക്കുകൾ

0

ന്യൂഡൽഹി:
കോവിഡ് വ്യാപനത്തെ തുട‌ർന്ന് 2020 ഏപ്രിൽ ഒന്നുമുതൽ രാജ്യത്ത്‌ 1,47,492 കുട്ടികൾക്ക് രക്ഷിതാക്കളിൽ ഒരാളെയോ ഇരുവരെയുമോ നഷ്ടമായെന്ന് കണക്കുകൾ.
ദേശീയ ബാലാവകാശ സംരക്ഷണ കമീഷനാണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്. കമീഷന്റെ ബാൽ സ്വരാജ് പോ‌ർട്ടലിൽ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കണക്കുകൾ. ജനുവരി 11 വരെയുള്ള കണക്കുകൾ പ്രകാരം 10,094 കുട്ടികൾ അനാഥരായി. 1,36,910 കുട്ടികൾക്ക് അച്ഛനമ്മമാരെ നഷ്ടമാകുകയും 488 കുട്ടികൾ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ഇതിൽ 76,508 ആൺകുട്ടികളും 70,980 പെൺകുട്ടികളും നാല് ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടുന്നു.

എട്ട് മുതൽ 13 വയസ്സുവരെ 59,010 കുട്ടികൾ, 14 മുതൽ 15 വരെ 22,763 കുട്ടികൾ, 16 മുതൽ 18 വരെ 22,626 കുട്ടികൾ, നാല് മുതൽ ഏഴ് വരെ 26,080 കുട്ടികൾ എന്നിങ്ങനെയാണ് കണക്ക്.ഏറ്റവും കൂടുതൽ കുട്ടികൾക്ക് രക്ഷിതാക്കളെ നഷ്ടമായത് ഒഡിഷയിലാണ്: 24,405. മഹാരാഷ്ട്ര: 19,623 , ഗുജറാത്ത്:14,770, തമിഴ്‌നാട്: 11,014, ഉത്തർപ്രദേശ്: 9,247, ആന്ധ്രപ്രദേശ്: 8,760, മധ്യപ്രദേശ്: 7,340, പശ്ചിമ ബംഗാൾ: 6,835, ഡൽഹി: 6,629, രാജസ്ഥാൻ: 6,827 എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. 2021 ആഗസ്‌ത്‌ വരെയുള്ള കണക്കുപ്രകാരം കേരളത്തിൽ 87 കുട്ടികൾക്കാണ്‌ കോവിഡിൽ രക്ഷിതാക്കളെ നഷ്ടമായത്‌

Leave a Reply