Monday, October 18, 2021

ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം മോഷ്ടിക്കുന്നത് പതിവാകുന്നു.

Must Read

കഴിഞ്ഞ മൂന്നുദിവസങ്ങളിലായി ഐരാപുരം കൂഴൂർ ക്ഷേത്രം, പള്ളിക്കര മലേക്കുരിശു പള്ളി, ഞാറള്ളൂർ ഏലംകുളം ക്ഷേത്രം, കിഴക്കമ്പലം മോളേൽകുരിശ് എന്നിവിടങ്ങളിലാണ് മോഷണം നടന്നിട്ടുള്ളത്.

കൂഴൂർ ക്ഷേത്രത്തിലെ വെള്ളി ആഭരണമാണ് നഷ്ടപ്പെട്ടിട്ടുള്ളത്. മറ്റിടങ്ങളിലെ ഭണ്ഡാരം കുത്തിത്തുറന്നാണ് പണം മോഷ്ടിച്ചിട്ടുള്ളത്.

എത്ര പണം നഷ്ടപ്പട്ടിട്ടുണ്ടന്ന് കൃത്യമായി ഭാരവാഹികൾക്ക് പറയാനാകുന്നില്ല.

മോഷണവിവരം ലഭിച്ചതിനെ തുടർന്ന് കുന്നത്തുനാട് പോലീസ് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.

മലേക്കുരിശുപള്ളിയിൽനിന്നും ലഭിച്ച സി.സി.ടി.വി. ദൃശ്യം പോലീസ് പരിശോധിച്ചു. കൂടുതൽ അന്വേഷണം ആരംഭിച്ചു.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News