Monday, November 30, 2020

രണ്ടായിരം കോടിയുടെ പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ പോലീസ് കൃത്യമായി എഫ്.ഐ.ആർ ഇടുന്നില്ലെന്ന ആരോപണം നിലനിൽക്കേ മാന്നാർ സ്റ്റേഷൻ പരിധിയിലുള്ള കേസുകൾ അന്വേഷിക്കുന്ന ഗ്രേഡ് എസ്.ഐ 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ

Must Read

സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്;കെഎസ്എഫ്ഇ ശാഖകളിലെ പരിശോധനയ്ക്കു വിജിലൻസ് ഡയറക്ടറാണ് നിർദേശം നൽകിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം∙സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്. ഏതെങ്കിലും സർക്കാർ സ്ഥാപനത്തില്‍ ക്രമക്കേട് നടക്കുന്നതായി വിവരം ലഭിച്ചാൽ...

കാസര്‍കോട് ഫാഷന്‍ ഗോൾഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കാസര്‍കോട് ഫാഷന്‍ ഗോല്‍ഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആവശ്യമെങ്കില്‍ ചികിത്സയ്ക്ക് സൗകര്യം ഒരുക്കാന്‍ ജയില്‍...

കോവിഡ് രോഗികളുടെയും ക്വാറന്റൈൻ ഉളളവരുടെയും പട്ടിക തയ്യാറാക്കും; തെരഞ്ഞെടുപ്പിന് പത്ത് ദിവസം മുൻപ് തയ്യാറാക്കുന്ന ഈ പട്ടിക അനുസരിച്ച് പോസ്റ്റൽ ബാലറ്റ്

തിരുവനന്തപുരം: കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ഇത്തവണ പോസ്റ്റൽ വോട്ട് ഉണ്ടായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ...

പോളി വടക്കൻ

കൊച്ചി: രണ്ടായിരം കോടിയുടെ പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ പോലീസ് കൃത്യമായി എഫ്.ഐ.ആർ ഇടുന്നില്ലെന്ന ആരോപണം നിലനിൽക്കേ ഒരു അന്വേഷണ ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ അറസ്റ്റിൽ. പോപ്പുലർ ഫിനാൻസിൻ്റെ മാന്നാർ സ്റ്റേഷൻ പരിധിയിലുള്ള കേസുകൾ അന്വേഷിക്കുന്ന ഗ്രേഡ് എസ്.ഐ കെ പി ഷാജി മോനാണ് വിജിലൻസിൻ്റെ പിടിയിലായത്. മോഷണ കേസ് ഒതുക്കാൻ മൂവായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

മണ്ണഞ്ചേരി പെരുന്തുരുത്ത് മുറി സ്വദേശിയാണ് കെ.പി ഷാജി മോൻ. പായിപ്പാട് സ്വദേശിയായ യുവാവിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
സംഭവം ഇങ്ങനെ:

പായിപ്പാട് സ്വദേശിയുടെ ഗുഡ്സ് ഓട്ടോറിക്ഷ വഴിയോര കച്ചവടത്തിനായി വാടകക്ക് നൽകി. മൂന്ന് യുവാക്കൾ ചേർന്നാണ് ഓട്ടോറിക്ഷ വാടകക്ക് എടുത്തത്. പിന്നീട് ഇവർ ഓട്ടോറിക്ഷ മോഷണത്തിന് ഉപയോഗിക്കുകയായിരുന്നു. പച്ചക്കറി കട കുത്തിപ്പൊളിച്ച് മോഷണം നടത്തുന്നതിനിടെ യുവാക്കളെ പോലീസ് പിടികൂടുകയായിരുന്നു.

ഓട്ടൊറിക്ഷയുടെ ആർ സി ഓണറുടെ കയ്യിൽ നിന്നും കെ.പി ഷാജിമോൻ ആദ്യം 1500 രൂപ വാങ്ങി. പിന്നീട് പരാതിക്കാരനായ യുവാവിൽ നിന്നും 1500 രൂപയും. ആർ സി ബുക്കിൽ പേര് മാറ്റിയിരുന്നില്ല. ഓട്ടൊറിക്ഷ തൊണ്ടിമുതലായി കോടതിയിൽ എത്താതിരിക്കാൻ 5000 രൂപ കൂടി ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യം പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചു. വിജിലൻസ് നിർദേശ പ്രകാരം ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്തു. പിന്നീട് 3000 രൂപ കൈക്കൂലി നൽകി. അത് മൊബൈലിൽ പകർത്തുകയായിരുന്നു.

കിഴക്കൻ മേഖല വിജിലൻസ് എസ് പി ടി ജി വിനോദ്കുമാറിൻ്റെ നിർദ്ദേശനുസരണം ആലപ്പുഴ വിജിലൻസ് ഡി.വൈ.എസ്.പി ഹരി വിദ്യാധരൻ , ഇൻസ്‌പെക്ടർമാരായ ബെന്നി , ബാബുക്കുട്ടൻ എന്നിവരും , കോട്ടയം വിജിലൻസ് യൂണിറ്റിലെ എസ് ഐ മാരായ സ്റ്റാന്റ്ലി തോമസ് , വിൻസെന്റ് , തുളസിധരക്കുറുപ്പ് , എന്നിവരും ചേർന്നാണ് ഷാജി മോനെ പിടികൂടിയത്.

English summary

It is alleged that the police are not filing an accurate FIR in the Rs 2,000 crore popular finance fraud case. While still alive, an investigating officer was arrested in a bribery case

Leave a Reply

Latest News

സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്;കെഎസ്എഫ്ഇ ശാഖകളിലെ പരിശോധനയ്ക്കു വിജിലൻസ് ഡയറക്ടറാണ് നിർദേശം നൽകിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം∙സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്. ഏതെങ്കിലും സർക്കാർ സ്ഥാപനത്തില്‍ ക്രമക്കേട് നടക്കുന്നതായി വിവരം ലഭിച്ചാൽ...

കാസര്‍കോട് ഫാഷന്‍ ഗോൾഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കാസര്‍കോട് ഫാഷന്‍ ഗോല്‍ഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആവശ്യമെങ്കില്‍ ചികിത്സയ്ക്ക് സൗകര്യം ഒരുക്കാന്‍ ജയില്‍ അധികൃതര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. കീഴ്‌ക്കോടതി...

കോവിഡ് രോഗികളുടെയും ക്വാറന്റൈൻ ഉളളവരുടെയും പട്ടിക തയ്യാറാക്കും; തെരഞ്ഞെടുപ്പിന് പത്ത് ദിവസം മുൻപ് തയ്യാറാക്കുന്ന ഈ പട്ടിക അനുസരിച്ച് പോസ്റ്റൽ ബാലറ്റ്

തിരുവനന്തപുരം: കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ഇത്തവണ പോസ്റ്റൽ വോട്ട് ഉണ്ടായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കോവിഡ് രോഗികളുടെയും ക്വാറന്റൈൻ...

നെടുങ്കണ്ടം തൂവല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

നെടുങ്കണ്ടം: തൂവല്‍ അരുവിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. മുരിക്കാശേരി പാട്ടത്തില്‍ പരേതനായ സാബുവിന്റെ മകന്‍ സജോമോന്‍(21), ഇഞ്ചനാട്ട് ഷാജിയുടെ മകന്‍ സോണി(16) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ്...

ഡിസംബര്‍ മൂന്നോടെ കന്യാകുമാരിയുടെ അടുത്ത് വരെ ചുഴലിക്കാറ്റ് എത്തും; അസാധാരണമായ ഒരു ചുഴലിക്കാറ്റ് രൂപീകരണമാണ് നടക്കുന്നത്; കേരളത്തില്‍ കാറ്റിന്റെ ശക്തി എത്രമാത്രം ഉണ്ടാകുമെന്ന് വരും മണിക്കൂറുകളില്‍ വ്യക്തത വരും; ഏത് സാഹചര്യത്തെയും നേരിടാനുള്ള...

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പ് തെക്കന്‍ കേരളത്തിന് ചുഴലിക്കാറ്റ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളോട് യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍...

More News