Monday, July 26, 2021

ഇടുക്കി മെഡിക്കല്‍ കോളജിലെ ദന്തല്‍വിഭാഗത്തിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് ഒന്നര വർഷം

Must Read

ഇടുക്കി മെഡിക്കല്‍ കോളജിലെ ദന്തല്‍വിഭാഗത്തിന്റെ പ്രവര്‍ത്തനം നിലച്ചതോടെ രോഗികള്‍ ചികിത്സ കിട്ടാതെ വലയുന്നു. പൈനാവിലെ ഇടുക്കി മെഡിക്കല്‍ കോളേജിലെ ദന്തല്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് ഒന്നര വര്‍ഷത്തോളമായി. കോവിഡിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ദന്തല്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനം കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി നിര്‍ത്തുവച്ചിരിക്കുന്നത്. എന്നാല്‍ ജില്ലയിലെ മറ്റ് ജില്ല, താലൂക്ക് ആശുപത്രി അടക്കം സര്‍ക്കാര്‍ ആശുപത്രികളില്‍ ദന്തല്‍ വിഭാഗം കോവിഡ് കാലത്തും പ്രവര്‍ത്തിക്കുന്നുണ്ട്. മാത്രമല്ല ജില്ലയില്‍ രോഗവ്യാപനം കുറഞ്ഞിട്ടും ദന്തല്‍ വിഭാഗം തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ആരോഗ്യവകുപ്പ് തയാറാവുന്നില്ലെന്ന ആക്ഷേപവും ഉണ്ട്.

ദന്തല്‍ രോഗമായി എത്തുന്നവര്‍ക്ക് പുറമെ അപകടങ്ങളില്‍പ്പെട്ട് എത്തിക്കുവര്‍ക്കും ചികിത്സ ലഭിക്കുന്നില്ലെന്നും ഈ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ കൃത്യസമയത്ത് ഡ്യൂട്ടിക്ക് എത്തുന്നില്ലെന്നും പരാതിയുണ്ട്. നിലവില്‍ ദന്തല്‍ വിഭാഗം പ്രവര്‍ത്തിക്കാത്തതിനാല്‍ രോഗികള്‍ക്ക് കിലോമീറ്ററുകല്‍ സഞ്ചരിച്ച് സ്വകാര്യ ആശുപത്രിയിലും മറ്റ് സര്‍ക്കാര്‍ ആശുപത്രിയിലും പോകേണ്ട അവസ്ഥയാണുള്ളത്.

Leave a Reply

Latest News

ഓണക്കിറ്റിൽ അഴിമതി സി ബി ഐ അന്വേഷിക്കണം കരുവിള മാത്യൂസ്

തിരുവനന്തപുരം: സപ്ലെക്കോയുടെ ടെൻഡർ വ്യവസ്ഥകൾ കാറ്റിൽ പറത്തി സെൻട്രൽ വിജിലൻസ് കമ്മിഷൻ്റെ ഉത്തരവുകൾ ലംഘിച്ച് കഴിഞ്ഞ വർഷത്തെ ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം നൽകിയ വിവാദ കമ്പനിയായ...

More News