Tuesday, June 22, 2021

കോവിഡ്-19ന് ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ തുറന്ന്
ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍

Must Read

ന്യൂഡല്‍ഹി: ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെയും കോവിഡ്-19 രോഗികള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെയും ഭാഗമായി ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍ ഹരിയാനയിലും രാജസ്ഥാനിലുമായി കോവിഡ് സംരക്ഷണ ഐസോലേഷന്‍ സെന്ററുകള്‍ ആരംഭിച്ചു.

മെഡിക്കല്‍ പിന്തുണയും രോഗികള്‍ക്ക് സംരക്ഷണവും നല്‍കികൊണ്ട്, പ്രത്യേകിച്ച് ഗ്രാമീണ മേഖലയായ നൗരംഗപുരില്‍ (ഹരിയാന) 100 ബെഡിന്റെയും തപുകരയില്‍ (രാജസ്ഥാന്‍) 50 ബെഡിന്റെയും കേന്ദ്രങ്ങളാണ് ഹോണ്ട ഇന്ത്യഫൗണ്ടേഷന്‍ ആരംഭിച്ചിരിക്കുന്നത്.

രണ്ടിടത്തെയും സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന കേന്ദ്രങ്ങളില്‍ പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മേല്‍നോട്ടത്തില്‍ മുഴുവന്‍ സമയവും സേവനങ്ങളുണ്ട്. മറ്റ് മെഡിക്കല്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

Leave a Reply

Latest News

മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി

മും​ബൈ: മ​ല​യാ​ളി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു...

More News