കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ തുടരാന്‍ സാധ്യത

0

തിരുവനന്തപുരം: തമിഴ്‌നാടിന്റെ തീരദേശത്തിനു മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ തുടരാന്‍ സാധ്യതയെന്നു കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌ അറിയിച്ചു. സംസ്‌ഥാനത്ത്‌ 14 വരെ മണിക്കൂറില്‍ 40 കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്‌തമായ കാറ്റിന്‌ സാധ്യതയുണ്ടെന്നും വ്യക്‌തമാക്കി. ഈ സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.
ഠ കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരച്ചുവട്ടില്‍ നില്‍ക്കുകയോ വാഹനം പാര്‍ക്ക്‌ ചെയ്യുകയോ ചെയ്യരുത്‌.
ഠ വൈദ്യുതി കമ്പികളും പോസ്‌റ്റുകളും പൊട്ടിവീഴാന്‍ സാധ്യത കൂടുതലാണ്‌. ഇത്തരം അപകടം ശ്രദ്ധയില്‍ പ്പെട്ടാലുടന്‍ കെ.എസ്‌.ഇ.ബിയുടെ 1912 എന്ന കണ്‍ട്രോള്‍ റൂമിലോ 1077 എന്ന നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കുക. നേരിട്ടിറങ്ങി ഇത്തരം റിപ്പയര്‍ വര്‍ക്കുകള്‍ ചെയ്യാതിരിക്കുക.
ഠ പത്രം-പാല്‍ വിതരണക്കാരും അതിരാവിലെ ജോലിക്ക്‌ ഇറങ്ങുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈന്‍ പൊട്ടിവീണിട്ടില്ലെന്ന്‌ ഉറപ്പാക്കണം. എന്തെങ്കിലും അപകടം സംശയിക്കുന്നപക്ഷം കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം.

Leave a Reply