Thursday, April 15, 2021

വരന് ലഭിച്ച വിവാഹസമ്മാനം ‘എകെ 47’; വീഡിയോ വൈറല്‍

Must Read

മകളെ പീഡിപ്പിച്ചുവെന്നാരോപിച്ച് സഹോദരി ഭർത്താവിനെതിരേയും പാസ്റ്ററിനെതിരേയും ഗായിക പരാതി നൽകി

ചെന്നൈ: മകളെ പീഡിപ്പിച്ചുവെന്നാരോപിച്ച് സഹോദരി ഭർത്താവിനെതിരേയും പാസ്റ്ററിനെതിരേയും ഗായിക പരാതി നൽകി. കിൽപ്പുക്ക് വനിതാ പോലീസ് സ്റ്റേഷനിലാണ് ഗായിക പരാതി നൽകിയത്. ചെന്നൈയിൽ ഗായികയുടെ സഹോദരിക്കൊപ്പമാണ് 15...

മാസ്ക് ധരിക്കാതെ ഡ്യൂട്ടി ചെയ്ത ട്രാഫിക് കോൺസ്റ്റബിളിന് രണ്ടായിരം രൂപ പിഴയിട്ടു

പുരി: ഒഡീഷയിൽ മാസ്ക് ധരിക്കാതെ ഡ്യൂട്ടി ചെയ്ത ട്രാഫിക് കോൺസ്റ്റബിളിന് രണ്ടായിരം രൂപ പിഴയിട്ടു. പുരി പൊലീസ് സൂപ്രണ്ട് ഡോ. കൻവാർ വിശാൽ സിങ് ആണ്...

സ്വർണ വിലയിൽ ഇന്ന് നേരിയ കുറവുണ്ടായി

കൊച്ചി: സ്വർണ വിലയിൽ ഇന്ന് നേരിയ കുറവുണ്ടായി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,370 രൂപയും പവന് 34,960...

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഒരു വിവാഹത്തില്‍ വരന് ലഭിച്ച വിവാഹസമ്മാനമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഒരു എകെ 47 റൈഫിളാണ് വരന് സമ്മാനമായി ലഭിച്ചത്. ഈ ‘സമ്മാനം’ വരന്‍ വാങ്ങുന്ന വീഡിയോ വൈറലാണ്. വിവാഹ സത്കാര ചടങ്ങില്‍ വരന് ഒരു സ്ത്രീ തോക്ക് സമ്മാനിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

വരന്റെ സമീപത്തുതന്നെ വധുവുമുണ്ട്. തോക്ക് വാങ്ങി വരനും അതു സമ്മാനിച്ച സ്ത്രീയും ചിത്രങ്ങൾക്കു വേണ്ടി പോസ് ചെയ്യുന്നതും കാണാം. പാക്കിസ്ഥാനി ജേണലിസ്റ്റ് അദീൽ അഷാന്‍ ആണ് 30 സെക്കന്റ് ദൈർഘ്യമുള്ള ഈ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്.
വിഡിയോ വൈറലായതിനൊപ്പം അനവധി കമന്‍റുകളാണ് വരുന്നത്. പാക്കിസ്ഥാനിലെ തീവ്രവാദം കാരണമായിരിക്കുമോ ഇത്തരമൊരു സമ്മാനം എന്നാണ് ചിലരുടെ സംശയം ?. ഇത് പുതിയ പാക്കിസ്ഥാൻ സ്റ്റൈൽ ആയിരിക്കും എന്നു ചിലർ നിരീക്ഷിച്ചപ്പോൾ ‘ബോംബ് കൊടുത്തില്ലല്ലോ’ എന്ന ആശ്വാസത്തിലായിരുന്നു മറ്റു ചിലർ. വീഡിയോ വലിയതോതില്‍ വൈറലാകുകയാണ്.Islamabad: The wedding gift received by the groom at a wedding in Pakistan is being discussed on social media

Leave a Reply

Latest News

തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമായി പങ്കെടുത്ത എല്ലാവരെയും ടെസ്റ്റ് ചെയ്യും; നാളെയും മറ്റന്നാളും രണ്ടര ലക്ഷം പേർക്ക് കോവിഡ് പരിശോധന

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമായി പങ്കെടുത്ത എല്ലാവരെയും ടെസ്റ്റ് ചെയ്യും.കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിൽ ചേർന്ന അടിയന്തര അവലോകന യോഗത്തിലാണ് തീരുമാനം.ഏപ്രില്‍ 16, 17 തിയ്യതികളില്‍...

More News