Monday, January 18, 2021

ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം

Must Read

രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച നിർണായക നയ രൂപീകരണത്തിന് ആബിഐ ഒരുങ്ങുന്നു

ദില്ലി: രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച നിർണായക നയ രൂപീകരണത്തിന് ആബിഐ ഒരുങ്ങുന്നു. ആപ്പുകൾ വഴി വായ്പ നല്‍കുന്ന സ്ഥാപനങ്ങൾക്ക് ആർബിഐയുടെ ഔദ്യോഗിക...

വാഗമൺ നിശാപാർട്ടി കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് എക്‌സൈസ്

വാഗമൺ നിശാപാർട്ടി കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് എക്‌സൈസ്. ലഹരിമരുന്നു എത്തിച്ച അജ്മൽ സക്കീറിന്റെ കൂട്ടാളികളെ കേന്ദ്രികരിച്ചാണ് എക്‌സൈസ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ...

ഇ.പി.എഫിലേക്കുള്ള തൊഴിലാളിയുടെ വിഹിതം കണക്കാക്കാൻ 15,000 രൂപയുടെ ശമ്പള പരിധി എടുത്തകളഞ്ഞ ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ

ഇ.പി.എഫിലേക്കുള്ള തൊഴിലാളിയുടെ വിഹിതം കണക്കാക്കാൻ 15,000 രൂപയുടെ ശമ്പള പരിധി എടുത്തകളഞ്ഞ ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ. ഇ.പി.എഫ്.ഒ സംവിധാനത്തിന്റെ...

പനജി∙  ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം. ആദം ലെ ഫ്രോണ്ടെ മുംബൈയ്ക്കായി ഗോൾ നേടി. ഗോവയ്ക്കു സംഭവിച്ച രണ്ടു പിഴവുകളാണ് കളി മുംബൈയ്ക്ക് അനുകൂലമാക്കിയത്.

ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം 1

അതിൽ ആദ്യത്തേത് 40–ാം മിനിറ്റിൽ. ഗോവയുടെ ഇന്ത്യന്‍ താരം റെഡീം തലാങ് ചുവപ്പ് കാർഡ് കണ്ടു പുറത്തായി. ഹെർനൻ സന്റാനയെ ഫൗൾ ചെയ്തതിനായിരുന്നു ശിക്ഷ. ഇതോടെ ഗോവ പത്തുപേരായി ചുരുങ്ങി.അധിക സമയത്താണു ഗോവയുടെ രണ്ടാമത്തെ പിഴവ് സംഭവിക്കുന്നത്. മുംബൈ താരം ബിപിൻ സിങ് ഗോവ ബോക്സിൽ ഹെഡ് ചെയ്ത പന്ത് ലെനി റോഡ്രിഗസിന്റെ കയ്യിൽ തട്ടി. ലഭിച്ച പെനൽറ്റി ഭംഗിയായി വലയിലെത്തിച്ച് ആദം ലേ ഫ്രോണ്ടെ ഐഎസ്എല്ലിലെ ഗോൾ വേട്ടയ്ക്കും തുടക്കമിട്ടു. 
മത്സരത്തിന്റെ തുടക്കത്തിൽ പന്തടക്കത്തിലും ആക്രമണത്തിലും ഗോവയായിരുന്നു മുന്നിൽ‌. പല തവണ ഗോവൻ മുന്നേറ്റനിര മുംബൈ ബോക്സിലേക്ക് ഇരച്ചു കയറി. പക്ഷേ മുംബൈ പ്രതിരോധിച്ചു. 

ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം 2

അവസരം മുതലെടുത്ത മുംബൈ ഗോവൻ ബോക്സിലേക്ക് ആക്രമണങ്ങൾ നയിച്ചു. പക്ഷേ ആദ്യ പകുതി ഗോൾ രഹിതം. രണ്ടാം പകുതിയിൽ മുംബൈയും ഗോവയും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി മുന്നേറിയതോടെ ഇരു ഭാഗങ്ങളിലും തുടർച്ചയായി ഫൗളുകളും സംഭവിച്ചു. ബെർത്തലോമിയോ ഓഗ്ബെച്ചെയെ വരെ പകരക്കാരനാക്കി മുംബൈ ഇറക്കി നോക്കിയിട്ടും ഫലം കണ്ടില്ല.

ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം 3

ഇതോടെ മുംബൈയ്ക്ക് ആദ്യ ജയവും മൂന്ന് പോയിന്റുകളും സ്വന്തം. ആദ്യ മത്സരത്തില്‍ നോർത്ത് ഈസ്റ്റിനോട് മുംബൈ പരാജയപ്പെട്ടിരുന്നു. വ്യാഴാഴ്ച നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് – നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും.

English summary

Isl Mumbai goa

Leave a Reply

Latest News

രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച നിർണായക നയ രൂപീകരണത്തിന് ആബിഐ ഒരുങ്ങുന്നു

ദില്ലി: രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച നിർണായക നയ രൂപീകരണത്തിന് ആബിഐ ഒരുങ്ങുന്നു. ആപ്പുകൾ വഴി വായ്പ നല്‍കുന്ന സ്ഥാപനങ്ങൾക്ക് ആർബിഐയുടെ ഔദ്യോഗിക...

വാഗമൺ നിശാപാർട്ടി കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് എക്‌സൈസ്

വാഗമൺ നിശാപാർട്ടി കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് എക്‌സൈസ്. ലഹരിമരുന്നു എത്തിച്ച അജ്മൽ സക്കീറിന്റെ കൂട്ടാളികളെ കേന്ദ്രികരിച്ചാണ് എക്‌സൈസ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ദിവസം കേസിൽ രണ്ടു നൈജീരിയൻ സ്വദേശികളെ...

ഇ.പി.എഫിലേക്കുള്ള തൊഴിലാളിയുടെ വിഹിതം കണക്കാക്കാൻ 15,000 രൂപയുടെ ശമ്പള പരിധി എടുത്തകളഞ്ഞ ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ

ഇ.പി.എഫിലേക്കുള്ള തൊഴിലാളിയുടെ വിഹിതം കണക്കാക്കാൻ 15,000 രൂപയുടെ ശമ്പള പരിധി എടുത്തകളഞ്ഞ ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ. ഇ.പി.എഫ്.ഒ സംവിധാനത്തിന്റെ ലക്ഷ്യത്തെ തന്നെ പരാജയപ്പെടുത്തുന്ന ഉത്തരവ് സുപ്രിംകോടതി...

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാനുള്ള സിപിഐ നിർവാഹകസമിതി യോഗം ഇന്ന്

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാൻ സിപിഐ നിർവാഹകസമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. തദ്ദേശതെരഞ്ഞെടുപ്പിൻ്റെ ജയാപജയങ്ങൾ വിലയിരുത്തിയ ജില്ലാഘടങ്ങളുടെ വിശദമായ റിപ്പോർട്ട് യോഗത്തിന്റെ പരിഗണനക്ക് വരും. സ്ഥാനാർഥികളാകേണ്ടവരുടെ മാനദണ്ഡം അടുത്ത...

കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചവരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കെ ബി ഗണേഷ് കുമാറും കോണ്‍ഗ്രസും തമ്മില്‍ പോരു മുറുകുന്നു; പത്തനാപുരം പഞ്ചായത്തില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍

കൊല്ലം : കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചവരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കെ ബി ഗണേഷ് കുമാറും കോണ്‍ഗ്രസും തമ്മില്‍ പോരു മുറുകുന്നു. പത്തനാപുരം പഞ്ചായത്തില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആചരിക്കുകയാണ്....

More News