Sunday, September 19, 2021

ഡ്യൂറന്‍റ് കപ്പിന്‍റെ 130-ാം പതിപ്പില്‍ പങ്കെടുക്കുമെന്നു പ്രഖ്യാപിച്ച് ഐഎസ്എൽ ക്ലബുകളായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ബംഗളൂരു എഫ്സിയും

Must Read

കോല്‍ക്കത്ത: ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോള്‍ ടൂര്‍ണമെന്‍റായ ഡ്യൂറന്‍റ് കപ്പിന്‍റെ 130-ാം പതിപ്പില്‍ പങ്കെടുക്കുമെന്നു പ്രഖ്യാപിച്ച് ഐഎസ്എൽ ക്ലബുകളായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ബംഗളൂരു എഫ്സിയും. സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഒക്ടോബര്‍ മൂന്നു വരെ കോല്‍ക്കത്തയിലാണ് ടൂര്‍ണമെന്‍റ്.

1888ല്‍ ​തു​ട​ങ്ങി​യ ഇ​ന്ത്യ​ന്‍ ആ​ര്‍​മി സം​രം​ഭ​മാ​യ ഈ ​ടൂ​ര്‍​ണ​മെ​ന്‍റി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ഐ​എ​സ്എ​ല്ലി​നെ അ​ഞ്ച് ക്ല​ബു​ക​ൾ അ​ട​ക്കം 16 ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ ക​ളി​ക്കു​ന്ന​ത്. ആ​റു ടീ​മു​ക​ൾ ഇ​ന്ത്യ​ൻ ആം​ഡ് ഫോ​ഴ്സി​ൽ നി​ന്നും മൂ​ന്നു ടീ​മു​ക​ൾ ഐ ​ലീ​ഗി​ൽ നി​ന്നും ര​ണ്ടു ടീ​മു​കൾ ഐ ​ലീ​ഗ് ഡി​വി​ഷ​ൻ 2-ൽ ​നി​ന്നു​മാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

പ്ര​സി​ഡ​ന്‍റ്സ് ക​പ്പ്, ഡ്യൂ​റ​ന്‍റ് ക​പ്പ്, സിം​ല ട്രോ​ഫി എ​ന്നി​ങ്ങ​നെ മൂ​ന്നു ട്രോ​ഫി​ക​ൾ ചാ​മ്പ്യ​ന്‍​മാ​ര്‍​ക്ക് ല​ഭി​ക്കും. കോ​ൽ​ക്ക​ത്ത​യി​ലെ മൂ​ന്നു ഗ്രൗ​ണ്ടു​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ന് വേ​ദി​ക​ളാ​കു​ന്ന​ത്.

Leave a Reply

Latest News

ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി. തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.'നിലവില്‍ എനിക്ക് ചില...

More News