ആരും കയറാത്ത മലകീഴടക്കി കൊടിനാട്ടാൻ തന്നെ ആയിരുന്നോ ബാബുവിൻ്റെ ലക്ഷ്യം?
ആദ്യം വീണ കുഴിയിൽനിന്നല്ല ബാബുവിനെ അടുത്ത ദിവസം രക്ഷപ്പെടുത്തിയത്. ഇവിടേക്ക് എങ്ങനെയെത്തിയെന്ന് ഓർമയില്ലെന്നാണ് ബാബു പറയുന്നത്. സൈനികർ പോലും സുരക്ഷ ഉപകരണങ്ങളുടെ സഹായത്താൽ കയറിയ മലയിൽ ബാബു എങ്ങനെ കയറി എന്നതും ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. ഇതിനിടെയാണ് പുതിയ സംശയങ്ങൾ ഉയരുന്നത്.

ട്രക്കിങ് ബാബുവിൻ്റെ സാഹസികതയും രക്ഷപ്പെടലും “ബലൂൺ” സിനിമക്ക് വേണ്ടിയോ? ലോക മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്ത സംഭവത്തിന് പിന്നിൽ വ്യക്തമായ തിരക്കഥ ഉണ്ടായിരുന്നോ?

ജനുവരി 8’നാണ് “ബലൂൺ” ഇന്റെ പ്രഖ്യാപനം സമൂഹ മാധ്യമം വഴി നടത്തിയത്. അപകടവും രക്ഷാപ്രവർത്തനവും സിനിമയ്ക്കായി തയ്യാറാക്കിയ കഥ തന്നെ എന്ന് കാസ്റ്റിംഗ് കോളിൽ പങ്കെടുത്തവർ പറയുന്നു. ബാബുവും ഒരു സിനിമ ഭ്രാന്തനാണ് എന്നതും സംഭവം ഒരു സിനിമ പ്രമോഷനായിരുന്നെന്ന സംശയം ബലപ്പെടുത്തുന്നു. ഇതേ പറ്റി പ്രതികരിക്കാൻ സംവിധായകൻ റിജിൻ ജോൺ തയ്യാറായതുമില്ല. ബാബുവിൻ്റെ സാഹസികതയെ പുകഴ്ത്തി സിനിമാ താരം ഷെയിൻ നിഗം രംഗത്തെത്തിയിരുന്നു.

ഷെയിൻ പറഞ്ഞത് ഇങ്ങനെ: “ഓടുവിൽ സന്തോഷ വാർത്ത, ബാബുവിനെ ആർമി ഉദ്യോഗസ്ഥനായ ബാലയുടെ കരങ്ങൾ സുരക്ഷിതമാക്കി. 40 മണിക്കൂർ പാലക്കാടിന്റെ ചൂടും തണുപ്പും ഏറ്റു ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവത്തിൽ മോഹാലസ്യപ്പെടാതെ നിശ്ചയദാർഢ്യത്തോടെയും ആത്മവിശ്വാസം കൈവിടാതെയും പിടിച്ചു നിന്ന ബാബുവിന്റെ ആണ് ഈ ദിവസം”. ഷെയിനും സംവിധായകൻ റിജിനും ഒരേ കോളജിൽ പഠിച്ചവരാണെന്നതും സംഭവത്തിന് പിന്നിൽ തിരക്കഥയുണ്ടെന്ന സംശയത്തിന് ആക്കം കൂട്ടുന്നു.
സംഭവത്തിന് ശേഷം ഇറങ്ങിയ ട്രോളുകളും സംശയത്തിന് ആക്കം കൂട്ടുന്നു. സിനിമ ചിത്രീകരണം ഉടൻ തുടങ്ങുമെന്ന തരത്തിലാണ് ട്രോളുകൾ ഇറങ്ങുന്നത്.