Monday, June 21, 2021

ഭൂമിയുടെ സമീപമായിട്ടും ജീവജാലങ്ങൾക്ക് സഹായകമാകുന്ന എന്തെങ്കിലും ശുക്രനിൽ ഉണ്ടോ? നാസ ഇനി ശുക്ര ഗ്രഹത്തിലേക്ക് നീങ്ങുന്നു

Must Read

വാഷിംഗ്ടൺ: നാസ ഇനി ശുക്ര ഗ്രഹത്തിലേക്ക് നീങ്ങുന്നു. രണ്ടു ദൗത്യങ്ങളാണ് നാസ ഭൂമിയോട് അടുത്തുള്ള ഗ്രഹത്തിനായി തീരുമാനിച്ചിട്ടുള്ളത്. ഭൂമിയുടെ സമീപമായിട്ടും ജീവജാലങ്ങൾക്ക് സഹായകമാകുന്ന എന്തെങ്കിലുമുണ്ടോ ശുക്രനിലെന്നാണ് നാസ കണ്ടെത്താൻ ശ്രമിക്കുന്നത്. രണ്ടു സഹോദര സംരംഭങ്ങളാണ് ശുക്രനിലേക്കായി നടക്കുക.

ശുക്രഗ്രഹ പ്രതലത്തിൽ രസത്തിന്റെ സാന്നിദ്ധ്യം ഏറ്റവുമധികമുള്ളതാണ് ഒരു പ്രത്യേകത. അത് നിരന്തരം തിളച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലുമാണ്. ഈ തിളക്കമുള്ളതിനാലാണ് വെള്ളി എന്ന പേരിൽ ഗ്രഹം അറിയപ്പെടുന്നത്. മുപ്പതുവർഷത്തെ പഠനങ്ങൾക്ക് ശേഷമാണ് നാസ ശുക്രനിലേക്ക് പോകാനൊരുങ്ങുന്നത്. 2028നും 2030നും ഇടയിലായാണ് ദൗത്യം നടക്കുക. ഗ്രഹത്തിൽ നിരവധി വാതകങ്ങളും മൂലകങ്ങളുമുണ്ടെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.

ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ വിഷമയമായ വാതക സാന്നിദ്ധ്യമാണ് പ്രധാനപ്രശ്‌നമായി വിലയിരുത്തപ്പെടുന്നത്. ഡാവിഞ്ചി പ്ലസ് ദൗത്യത്തിനായി ബഹിരാകാശ ക്യാമറ ഉപയോഗിച്ചാണ് ഏറ്റവും അടുത്തുനിന്നുള്ള ചിത്രം ആദ്യമായി പകർത്തിയത്. നാസയുടെ ദൗത്യത്തിന് ജർമ്മനിയുടെ ഇൻഫ്രാറെഡ് മാപ്പിംഗ് സംവിധാനവും, ഇറ്റലിയുടേയും ഫ്രാൻസിന്റേയും റഡാറുകളും ഉപയോഗിക്കുമെന്ന് നാസ ഡിസ്‌ക്കവറി ശാസ്ത്രവിഭാഗം മേധാവി ടോം വാഗ്നർ അറിയിച്ചു.

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News