കൊച്ചി: വെള്ളക്കെട്ടിന്റെ പേരിൽ കളമശേരി നഗരസഭയ്ക്കു ജലസേജന വകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്. തോട് കൈയേറി റോഡ് നിർമിച്ചതാണ് വെള്ളക്കെട്ടിനു കാരണമെന്ന് ജലസേജന വകുപ്പിന്റെ ആരോപണം. തോടുകൾ പുനസ്ഥാപിച്ചില്ലെങ്കിൽ നിയമനടപടിയുണ്ടാകുമെന്ന് ജലസേജന വകുപ്പ് നോട്ടീസിൽ മുന്നറിയിപ്പ് നൽകി.
നഗരസഭ നടത്തിയ നിയമവിരുദ്ധ നിർമാണത്തിന്റെ കാരണം വ്യക്തമാക്കണം. മുഴുവൻ തോടുകളുടേയും സർവേ നടത്തി അതിർത്തി നിർണയിക്കണം. തോടുകൾ പുനസ്ഥാപിച്ചില്ലെങ്കിൽ നിയമനടപടിയുണ്ടാകുമെന്നും അറിയിച്ചു.