Thursday, July 29, 2021

ബെവ്‌കോ ഔട്ട്‌ലെറ്റിൽനിന്നു വാങ്ങിച്ച മദ്യത്തിൽ ഇരുമ്പുദണ്ഡ്

Must Read

കായംകുളം: ബെവ്‌കോയുടെ കായംകുളത്തെ ഔട്ട്‌ലെറ്റിൽനിന്നു വാങ്ങിച്ച മദ്യത്തിൽ ഇരുമ്പുദണ്ഡെന്ന് ആക്ഷേപം.

ചൊവ്വാഴ്ചയാണു പുള്ളിക്കണക്ക് സ്വദേശി കായംകുളം കുന്നത്താലുമൂട് ബെവ്‌കോ ഔട്ട്‌ലെറ്റിൽനിന്ന് അരലിറ്റർ റം വാങ്ങിച്ചത്. വീട്ടിലെത്തി നോക്കിയപ്പോഴാണു കുപ്പിക്കുള്ളിൽ ചെറിയ ഇരുമ്പുകഷണം കിടക്കുന്നതു കണ്ടത്.

സീൽ പൊട്ടിക്കാതെ തന്നെ മദ്യം തിരികെ ബെവ്‌കോ ഔട്ട്‌ലെറ്റിൽ കൊടുത്തു. ഉത്പാദനത്തിനിടെ യന്ത്രത്തിന്റെ ഭാഗമടർന്നു കുപ്പിക്കുള്ളിൽ വീണതാണെന്നു കരുതുന്നു.

Leave a Reply

Latest News

നിലമ്പൂരിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിന് ഹോം ഗാര്‍ഡിന്റെ ക്രൂര മര്‍ദ്ദനം

നിലമ്പൂരിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിന് ഹോം ഗാര്‍ഡിന്റെ ക്രൂര മര്‍ദ്ദനം. ഹോം ഗാര്‍ഡ് സെയ്തലവിയാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഹോം ഗാര്‍ഡിനെതിരെ...

More News