റിയാദ്: സൗദിയിലെ ജുബൈലില്‍ നിന്നും കെമിക്കലുമായി യുഎഇയിലെ ഫുജൈറ തുറമുഖത്തേക്ക് പുറപ്പെട്ട കൊറിയന്‍ കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ഇറാന് പിടിച്ചെടുത്തു.
7,200 ടണ്‍ എത്തനോളുമായി പോവുകയായിരുന്ന ഹാന്‍കുക് ചെമി എന്ന കപ്പലാണ് പിടിച്ചെടുത്തത്. നാവികസേന ദക്ഷിണ കൊറിയന്‍ കപ്പല്‍ പിടിച്ചെടുത്തുത്തതായി ഇറാന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്.
കൊറിയ, ഇന്തോനീഷ്യ, വിയറ്റ്നാം, മ്യാന്മര് എന്നീ രാജ്യങ്ങളിലെ 23 പേരാണ് കപ്പലിലുള്ളതെന്ന് ഷിപ്പിംഗ് കമ്പനി അറിയിച്ചിരിക്കുന്നത്. പിടികൂടിയ കപ്പലും ജീവനക്കാരും ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖ നഗരത്തിലാണ് ഉള്ളത്.
English summary
Iran captures Korean ship Hormuz off the coast of Fujairah, Saudi Arabia, carrying chemicals from Jubail, Saudi Arabia