Saturday, November 28, 2020

പതിനാലാം വയസ്സിൽ ലൈംഗികാതിക്രമത്തിന് ഇരയായി; താൻ നേരിട്ട കടുത്ത വിഷാദ രോഗത്തിന്റെ കാരണം വെളിപ്പെടുത്തി ബോളിവുഡ് താരം ആമിർ ഖാന്റെ മകൾ ഐറ ഖാൻ.

Must Read

ലവ്​ ജിഹാദിനെതിരെ നിയമവുമായി യോഗി സർക്കാർ; ഓർഡിനൻസിന്​ ഗവർണറുടെ അംഗീകാരം

ലഖ്​നോ: ലവ്​ ജിഹാദിനെതിരെ നിയമം പാസാക്കിയ ആദ്യ സംസ്​ഥാനമായി ഉത്തർപ്രദേശ്​. നിർബന്ധിത മതപരിവർത്തനത്തിനെതിരെ യു.പി സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിന്​ ഗവർണർ അംഗീകാരം നൽകി.യു.പി നിയമവിരുദ്ധ മത...

വൈദ്യുത വാഹനവുമായി വോൾവോ; എക്​സ്​.സി 40 റീചാർജ് 2021ൽ

പുതിയ എക്​സ്​.സി 40 റീചാർജ് ഇലക്ട്രിക് എസ്‌യുവിയെ 2021 ൽ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് വോൾവോ. കമ്പനിയുടെ ജനപ്രിയ കോംപാക്റ്റ് എസ്‌യുവി എക്​സ്​.സി 40 ​യുടെ വൈദ്യുത...

കർഷകർക്ക്​ ഭക്ഷണമൊരുക്കി മുസ്​ലിംപള്ളികൾ

ന്യൂഡൽഹി: കേന്ദ്രസർക്കാറി​െൻറ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച്​ വിവിധ സംസ്​ഥാനങ്ങളിലെ കർഷകർ രാജ്യതലസ്​ഥാനത്തേക്ക്​ നടത്തുന്ന 'ഡൽഹി ചലോ' മാർച്ചിനിടെ ഭക്ഷണമൊരുക്കി മുസ്​ലിം പള്ളികൾ.പള്ളിയിൽ ഭക്ഷണമൊരുക്കുന്നതിൻെറ ചിത്രങ്ങൾ സമൂഹ...

താൻ നേരിട്ട കടുത്ത വിഷാദ രോഗത്തിന്റെ കാരണം വെളിപ്പെടുത്തി ബോളിവുഡ് താരം ആമിർ ഖാന്റെ മകൾ ഐറ ഖാൻ. പതിനാലാം വയസ്സിൽ ലൈംഗികാതിക്രമത്തിന് ഇരയായെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഐറ നടത്തുന്നത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലായിരുന്നു ഇരുപത്തിമൂന്നുകാരിയായ ഐറയുടെ വെളിപ്പെടുത്തൽ.
‘14 വയസ്സുള്ളപ്പോള്‍ ഞാൻ ലൈംഗികാതിക്രമത്തിന് ഇരയായി. അൽപം വിചിത്രമായ സാഹചര്യമായിരുന്നു അത്.

ആ വ്യക്തിക്ക് അയാൾ എന്താണ് ചെയ്തിരുന്നതെന്ന് അവരറിഞ്ഞിരുന്നോ എന്ന് എനിക്ക് വ്യക്തമായിരുന്നില്ല. അത് എല്ലാ ദിവസവും സംഭവിക്കുന്ന ഒരു കാര്യമായിരുന്നില്ല.’– ഐറ പറയുന്നു. ഇക്കാര്യം മാതാപിതാക്കളായ റീന ദത്തയെയും ആമിർ ഖാനെയും അറിയിച്ചതായും ഐറ പറഞ്ഞു. ആ ഭയാനക സാഹചര്യം മറികടക്കാൻ അച്ഛനും അമ്മയുമാണ് സഹായിച്ചതെന്നും ഐറ വ്യക്തമാക്കി.


‘എല്ലാം അറിഞ്ഞുകൊണ്ടാണ് അവരിങ്ങനെ പെരുമാറുന്നതെന്ന് എനിക്ക് മനസ്സിലാക്കാൻ ഒരു വർഷമെടുത്തു. അത് മനസ്സിലായ ഘട്ടത്തിൽ തന്നെ ഈ സാഹചര്യത്തിൽ നിന്നും എന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്റെ മാതാപിതാക്കൾക്ക് ഞാൻ ഒരു ഇമെയിൽ അയച്ചു. എന്നാൽ, അതൊരിക്കലും എന്നെ ഭയപ്പെടുത്തിയിരുന്നില്ല. ഇനി ഒരിക്കലും ഇത്തരം അനുഭവം എനിക്കുണ്ടാകില്ലെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു. ആ അവസ്ഥയിൽ നിന്നും ഞാൻ പുറത്തുകടക്കുകയും ചെയ്തു. എന്നാൽ ഒരിക്കലും എന്റെ ജീവിതത്തെ ഇനി ബാധിക്കില്ലെന്നു കരുതി മറക്കാൻ ശ്രമിച്ച ആ കാര്യം 18–20 വയസ്സിൽ എന്റെ മനസ്സിനെ വീണ്ടും വേട്ടയാടാൻ തുടങ്ങി.’– ഐറ പറഞ്ഞു.
മാതാപിതാക്കളുടെ വിവാഹമോചനമൊന്നുമല്ല തന്റെ അവസ്ഥയ്ക്ക് കാരണമെന്നും താരം വ്യക്തമാക്കുന്നുണ്ട്. അവരിപ്പോഴും തന്റെയും സഹോദരൻ ജുനൈദിന്റെയും അടുത്ത സുഹൃത്തുക്കളാണെന്നും ഐറ പറഞ്ഞു. ‘ഞാൻ ചെറിയകുട്ടിയായിരുന്ന സമയത്താണ് എന്റെ മാതാപിതാക്കൾ വിവാഹമോചിതരാകുന്നത്. പക്ഷേ, അതൊന്നും എന്നെ അസ്വസ്ഥയാക്കിയിരുന്നില്ല. കാരണം ഞങ്ങളോടുള്ള അവരുടെ സൗഹാർദപരമായ പെരുമാറ്റത്തിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. അച്ഛനും അമ്മയും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. എന്റെയും അനിയന്റെയും ഉറ്റസുഹൃത്തുക്കൾ കൂടിയാണവർ. ഒരർത്ഥത്തിലും ഞങ്ങളുടെത് തകർന്ന കുടുംബമല്ല. അച്ഛനും അമ്മയും പിരിഞ്ഞതിൽ മുൻപ് പലരും എനിക്ക് മുൻപിൽ സഹതാപവുമായി എത്തുമായിരുന്നു. നിങ്ങളെന്താണ് പറയുന്നത്? വിവാഹമോചനം ഒരു മോശം കാര്യമല്ല. എന്നായിരുന്നു അവരോടുള്ള എന്റെ മറുപടി. അവരുടെ വിവാഹമോചനം എന്നെ ഒരിക്കലും അസ്വസ്ഥയാക്കിയിരുന്നില്ല. അതൊരിക്കലും എന്റെ വിഷാദത്തിന്റെ കാരണവുമായിരുന്നില്ല.– ഐറ വിഡിയോയിൽ പറയുന്നു.

English summary

Ira Khan, daughter of Bollywood star Aamir Khan, has revealed the cause of her severe depression. Ira makes the shocking revelation that she was sexually assaulted at the age of fourteen.

Leave a Reply

Latest News

ലവ്​ ജിഹാദിനെതിരെ നിയമവുമായി യോഗി സർക്കാർ; ഓർഡിനൻസിന്​ ഗവർണറുടെ അംഗീകാരം

ലഖ്​നോ: ലവ്​ ജിഹാദിനെതിരെ നിയമം പാസാക്കിയ ആദ്യ സംസ്​ഥാനമായി ഉത്തർപ്രദേശ്​. നിർബന്ധിത മതപരിവർത്തനത്തിനെതിരെ യു.പി സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിന്​ ഗവർണർ അംഗീകാരം നൽകി.യു.പി നിയമവിരുദ്ധ മത...

വൈദ്യുത വാഹനവുമായി വോൾവോ; എക്​സ്​.സി 40 റീചാർജ് 2021ൽ

പുതിയ എക്​സ്​.സി 40 റീചാർജ് ഇലക്ട്രിക് എസ്‌യുവിയെ 2021 ൽ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് വോൾവോ. കമ്പനിയുടെ ജനപ്രിയ കോംപാക്റ്റ് എസ്‌യുവി എക്​സ്​.സി 40 ​യുടെ വൈദ്യുത പതിപ്പാണിത്​. കഴിഞ്ഞ മാസമാണ് കമ്പനി തങ്ങളുടെ...

കർഷകർക്ക്​ ഭക്ഷണമൊരുക്കി മുസ്​ലിംപള്ളികൾ

ന്യൂഡൽഹി: കേന്ദ്രസർക്കാറി​െൻറ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച്​ വിവിധ സംസ്​ഥാനങ്ങളിലെ കർഷകർ രാജ്യതലസ്​ഥാനത്തേക്ക്​ നടത്തുന്ന 'ഡൽഹി ചലോ' മാർച്ചിനിടെ ഭക്ഷണമൊരുക്കി മുസ്​ലിം പള്ളികൾ.പള്ളിയിൽ ഭക്ഷണമൊരുക്കുന്നതിൻെറ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്​. സി.എ.എ-എൻ.ആർസി വിരുദ്ധ സമരകാലത്ത്​...

ശ്രീകേരളവർമ്മ കോളജ്​ പ്രിൻസിപ്പലി​ന്റെ രാജി സ്വീകരിച്ചു; ഡോ. ആർ ബിന്ദുവിന് ​ ചുമതല

തൃശൂർ: ശ്രീ കേരളവർമ്മയിലെ വൈസ് പ്രിൻസിപ്പൽ നിയമന വിവാദത്തെ തുടർന്ന് പ്രിൻസിപ്പൽ പ്രഫ. ജയദേവൻ നൽകിയ രാജി കൊച്ചിൻ ദേവസ്വം ബോർഡ് സ്വീകരിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. ആർ ബിന്ദുവിന് പ്രിൻസിപ്പലി​െൻറ ചുമതല...

സോളാർ കേസിന്​ പിന്നിൽ ഗണേഷ്​ കുമാറെന്ന്​ വെളിപ്പെടുത്തൽ

തിരുവനന്തപുരം: സോളാർ കേസിന്​ പിന്നിൽ ഗണേഷ്​ കുമാറാണെന്ന്​ വെളിപ്പെടുത്തൽ. ഗണേഷ്​ കുമാറിൻെറ ബന്ധുവും വിശ്വസ്​തനുമായ ശരണ്യ മനോജാണ്​ വെളിപ്പെടുത്തൽ നടത്തിയത്​. സോളാർ കേസിന്​ അനുബന്ധമായുള്ള പീഡന കേസുകളിൽ ഇര മൊഴി നൽകിയത്​ ഗണേഷിൻെറ...

More News