Monday, June 21, 2021

വിദേശത്ത് കുടുങ്ങിപ്പോയ പ്രവാസികളുടെ ഇഖാമയുടെയും റീഎൻട്രി വിസയുടെയും കാലാവധി സൗജന്യമായി നീട്ടും; പ്രഖ്യാപനവുമായി സൗദി ഭരണാധികാരി സൽമാൻ രാജാവ്

Must Read

കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് സൗദി അറേബ്യയിലേക്ക് മടങ്ങാൻ കഴിയാതെ വിദേശത്ത് കുടുങ്ങിപ്പോയ പ്രവാസികളുടെ ഇഖാമയുടെയും റീഎൻട്രി വിസയുടെയും കാലാവധി ജൂലൈ 31 വരെ സൗജന്യമായി നീട്ടുമെന്ന പ്രഖ്യാപനവുമായി സൗദി ഭരണാധികാരി സൽമാൻ രാജാവ്. സൗദിയിലേക്ക് പ്രവേശന വിലക്കുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമയും റീ എൻട്രി വിസയുമാണ് സൗജന്യമായി പുതുക്കുക.

എന്നാൽ ഇഖാമയുടെയും റീഎൻട്രി വിസയും ജൂൺ രണ്ട് വരെ പുതുക്കി നൽകാൻ നേരത്തെ രാജാവ് ഉത്തരവിട്ടിരുന്നു. അതാണ് ഇപ്പോൾ രണ്ടു മാസം വരെ നീട്ടിയിരിക്കുന്നത്. കോവിഡ് കാരണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് സൗദിയിലേക്ക് ഇപ്പോള്‍ നേരിട്ട് പ്രവേശന വിലക്കുണ്ട്. വിസിറ്റ് വിസയുടെയും കാലാവധി നീട്ടികൊടുക്കും. സൗദി നാഷണൽ ഇൻഫർമേഷൻ സെന്ററിന്റെ (എൻ.ഐ.സി) സഹായത്തോടെ സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് (ജവാസാത്ത്) ഇതിനാവശ്യമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കും. രേഖകള്‍ സ്വമേധയായാണ് പുതുക്കി നൽകുക.

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News