IPL 2022: ജഡജയല്ല, ചെന്നൈയെ ഇപ്പോഴും നയിക്കുന്നത് ധോണിയെന്ന് ഹര്‍ഭജന്‍

0

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണ്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നായകസ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച് എം എസ് ധോണി ആരാധകരെ ഞെട്ടിച്ചത്. രവീന്ദ്ര ജഡേജയെ പുതിയ നായതനായി ധോണി നിര്‍ദേശിക്കുകയും ചെയ്തു. പുതിയ നായകന് കീഴില്‍ ഇറങ്ങിയ ചെന്നൈക്ക് പക്ഷെ, സീസണില്‍ ഇതുവരെ ജയം നേടാനായിട്ടില്ല.

സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലാണിപ്പോള്‍ ചെന്നൈ. നായകനെന്ന നിലയില്‍ ജഡേജ കളി നിയന്ത്രിക്കുന്നത് കാണുന്നത് തന്നെ അപൂര്‍വമാണെന്ന വിമര്‍ശനത്തിനിടെ ചെന്നൈയെ നയിക്കുന്നത് ഇപ്പോഴും ധോണിയാണെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. സ്റ്റാര്‍ സ്പോര്‍സ് ചാനലിലെ ടോക് ഷോയിലായിരുന്നു ഹര്‍ഭജന്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.

എനിക്ക് തോന്നുന്നത് ധോണി തന്നെയാണ് ഇപ്പോഴും ചെന്നൈയുടെ ക്യാപ്റ്റന്‍ എന്നാണ്. ജഡേജയെ നോക്കുമ്പോള്‍ അദ്ദേഹം പലപ്പോഴും ഔട്ട് ഫീല്‍ഡിലാണ് ഫീല്‍ഡ് ചെയ്യുന്നത്. അവിടെ നിന്ന് നിങ്ങള്‍ക്ക് കളിയിലെ പലകാര്യങ്ങളും നിയന്ത്രിക്കാനാവില്ല. എനിക്ക് തോന്നുന്നത് ജഡേജ, ഫീല്‍ഡ് സെറ്റിംഗ് അടക്കമുള്ള കാര്യങ്ങളുടെ തലവേദനയൊക്കെ ധോണിയെ ഏല്‍പ്പിച്ചിരിക്കുകയാണെന്നാണ്. തന്‍റെ തോളില്‍ നിന്ന് ഫീല്‍ഡ് സെറ്റിംഗ് പോലെ കുറച്ചു ഭാരം ധോണിയുടെ ചുമലില്‍ വെച്ചുകൊടുത്തിരിക്കുകയാണ്. പതിനഞ്ചാം സീസണ്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നായകസ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച് എം എസ് ധോണി ആരാധകരെ ഞെട്ടിച്ചത്. രവീന്ദ്ര ജഡേജയെ പുതിയ നായതനായി ധോണി നിര്‍ദേശിക്കുകയും ചെയ്തു. പുതിയ നായകന് കീഴില്‍ ഇറങ്ങിയ ചെന്നൈക്ക് പക്ഷെ, സീസണില്‍ ഇതുവരെ ജയം നേടാനായിട്ടില്ല.

സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലാണിപ്പോള്‍ ചെന്നൈ. നായകനെന്ന നിലയില്‍ ജഡേജ കളി നിയന്ത്രിക്കുന്നത് കാണുന്നത് തന്നെ അപൂര്‍വമാണെന്ന വിമര്‍ശനത്തിനിടെ ചെന്നൈയെ നയിക്കുന്നത് ഇപ്പോഴും ധോണിയാണെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. സ്റ്റാര്‍ സ്പോര്‍സ് ചാനലിലെ ടോക് ഷോയിലായിരുന്നു ഹര്‍ഭജന്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.

എനിക്ക് തോന്നുന്നത് ധോണി തന്നെയാണ് ഇപ്പോഴും ചെന്നൈയുടെ ക്യാപ്റ്റന്‍ എന്നാണ്. ജഡേജയെ നോക്കുമ്പോള്‍ അദ്ദേഹം പലപ്പോഴും ഔട്ട് ഫീല്‍ഡിലാണ് ഫീല്‍ഡ് ചെയ്യുന്നത്. അവിടെ നിന്ന് നിങ്ങള്‍ക്ക് കളിയിലെ പലകാര്യങ്ങളും നിയന്ത്രിക്കാനാവില്ല. എനിക്ക് തോന്നുന്നത് ജഡേജ, ഫീല്‍ഡ് സെറ്റിംഗ് അടക്കമുള്ള കാര്യങ്ങളുടെ തലവേദനയൊക്കെ ധോണിയെ ഏല്‍പ്പിച്ചിരിക്കുകയാണെന്നാണ്. തന്‍റെ തോളില്‍ നിന്ന് ഫീല്‍ഡ് സെറ്റിംഗ് പോലെ കുറച്ചു ഭാരം ധോണിയുടെ ചുമലില്‍ വെച്ചുകൊടുത്തിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here