Wednesday, July 28, 2021

നാവികസേന യുദ്ധക്കപ്പലുകളുടെ മാതൃക തയാറാക്കി സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ ആരോമലിന്കൊച്ചി നാവിക ആസ്ഥാനത്തേക്ക് ക്ഷണം

Must Read

വിഴിഞ്ഞം∙ നാവികസേന യുദ്ധക്കപ്പലുകളുടെ മാതൃക തയാറാക്കി സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ വിഴിഞ്ഞം കോട്ടപ്പുറം തെന്നൂർകോണം കൊല്ലംവിളാകം ശ്രീരാഗത്തിൽ വി.ബാബു ബി.ശാലിനി ദമ്പതികളുടെ മകന് കൊച്ചി നാവിക ആസ്ഥാനത്തേക്ക് ക്ഷണം. നെയ്യാറ്റിൻകര ആറാലുംമൂട് വിവേകാനന്ദ മെമ്മോറിയൽ പബ്ലിക് സ്കൂളിലെ 10 ാം ക്ലാസ് വിദ്യാർഥിയായ ആരോമൽ യുദ്ധക്കപ്പലുകളുടെ 5 മുതൽ 10 സെ.മീ നീളത്തിലുള്ള മാതൃകകളാണ് നിർമിച്ചത്. കാർഡ്ബോർഡ്, ഉപയോഗ ശൂന്യമായ പേപ്പറുകൾ, കോപ്പർ കമ്പികൾ എന്നിവ ഉപയോഗിച്ച് 20 ലേറെ കപ്പലുകളുടെ മാതൃകകൾ ഉണ്ടാക്കി.

ലോക്ക് ഡൗൺ കാലത്താണ് തുടക്കം. ഐഎൻഎസ് വിക്രമാദിത്യയുടെ ഫോട്ടോ കണ്ടതാണ് പ്രചോദനം. ഇതു വിജയമായതോടെ ആവേശമായി. കപ്പൽ മാതൃക നേവിയുടെ ഫേസ് ബുക്ക് പേജിൽ എത്തിയതാണ് ഏറെ ശ്രദ്ധ നേടിയത്. സതേൺ നേവൽ കമാൻഡ് വൈസ് അഡ്മിറൽ എ.കെ.ചൗളക്കായി പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ മാതൃകകൾ പ്രദർശിപ്പിച്ചു. അംഗീകാരവും ലഭിച്ചു. തുടർന്നാണ് ക്ഷണം

Leave a Reply

Latest News

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്

കൊച്ചി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്. ഒരു വർഷം മുൻപു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി...

More News