Thursday, May 13, 2021

വൈഗയുടെ കൊലപാതകത്തിനും അതിനു ശേഷവും സാനുമോഹന് വ്യക്തമായ പദ്ധതിയുണ്ടായിരുന്നെന്ന് അന്വേഷണ സംഘം; ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന മൊഴി കള്ളം

Must Read

കൊച്ചി: വൈഗയുടെ കൊലപാതകത്തിനും അതിനു ശേഷവും സാനുമോഹന് വ്യക്തമായ പദ്ധതിയുണ്ടായിരുന്നെന്ന് അന്വേഷണ സംഘം. വൈഗയെ കൊന്ന ശേഷം താൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ചെന്ന മൊഴി കള്ളമാണെന്നും അന്വേഷണ സംഘം കണ്ടെത്തി. സാനു ഗോവയിൽ താമസിച്ച റിഗോ ഹോട്ടൽ പൊലീസ് പരിശോധിച്ചു. ആത്മഹത്യയ്‌ക്കായി എലി​യെ കൊല്ലുന്ന വിഷബിസ്‌ക്കറ്റ് വാങ്ങിയെന്നു പറഞ്ഞ മെഡിക്കൽ ഷോപ്പിലും ഹോട്ടലിലും നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കള്ളമാണെന്ന് വ്യക്തമായത്. തൃക്കാക്കര സി.ഐ കെ. ധനപാലന്റെ നേതൃത്വത്തിലാണ് സാനുവുമായി ഇന്നലെ തെളിവെടുപ്പ് നടത്തി​യത്. ഹോട്ടലിൽ വച്ച് മദ്യത്തിൽ കലർത്തി വിഷബിസ്‌ക്കറ്റ് കഴിച്ചെന്നും പിന്നീട് കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നുമായിരുന്നു സാനുവിന്റെ മൊഴി.കുഞ്ഞിന്റെ കഴുത്തറുത്ത് അമ്മയുടെ ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

പനാജിയിലെ കാസി​നോ പ്രൈഡ് എന്ന ചൂതാട്ട കേന്ദ്രത്തിലും ഇയാൾ എത്തിയതായി കണ്ടെത്തി. രണ്ട് ദി​വസം ഇവി​ടെ ഒളി​വി​ലായിരുന്നപ്പോൾ 50000 രൂപ ചൂതാട്ടത്തിൽ നഷ്ടപ്പെട്ടെന്നായി​രുന്നു സാനുവി​ന്റെ മൊഴി​. പക്ഷേ 25,000 രൂപയാണ് ചെലവാക്കി​യതെന്നും വ്യക്തമായി​. ഗോവയിലെ തെളിവെടുപ്പ് ഇന്നലെ പൂർത്തിയാക്കി. ഇന്ന് സാനുവുമായി​ പൊലീസ് മുരുഡേശ്വറിലെത്തും. മൂകാംബിക, കാർവാർ എന്നിവിടങ്ങളിൽ കൂടി തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്ച കൊച്ചിയിൽ തിരിച്ചെത്തും.

സാനുവിന് വ്യക്തമായ പദ്ധതി

വർഷങ്ങളായി ബന്ധമില്ലാതിരുന്ന ഭാര്യ രമ്യയുടെ കുടുംബവുമായി ആറുമാസം മുമ്പാണ് സാനു വീണ്ടുമടുത്തത്. ഇക്കാര്യം അമ്മയുൾപ്പെടെ തന്റെ ബന്ധുക്കളെപ്പോലും അറി​യി​ച്ചി​ല്ല. അമ്മയെ കാണാൻ പോയതുമി​ല്ല. അതേസമയം രമ്യയുടെ സഹോദരി രേഖയുടെയും അമ്മാവന്റെ മകൻ ഉമേഷിന്റെയും വീട്ടി​ൽ നി​രവധി​ തവണ എത്തി​യി​രുന്നു.സാനുവി​ന് ഏറ്റവുമടുപ്പം രേഖയുടെ ഭർത്താവ് പ്രവീണുമായിട്ടാണ്. പൂനെയി​ൽ നി​ന്ന് അഞ്ചുവർഷം മുമ്പ് കൊച്ചി​യി​ലെത്തിയപ്പോൾ മുതൽ ഈ ബന്ധമുണ്ട്. സാനു പൂനെയിൽ നിന്ന് കൊണ്ടുവന്ന ഫോക്സ് വാഗൺ​ പോളോ കാർ കോയമ്പത്തൂരിൽ വിറ്റത് ഇരുവരും ചേർന്നാണെന്നും അറി​യുന്നു. കങ്ങരപ്പടി ഹാർമണി ഫ്ളാറ്റ് കണ്ടെത്തിയതും പ്രവീണായി​രുന്നുവെന്ന് പൊലീസ് പറയുന്നു.

English summery

Investigators say Sanumohan had a clear plan for Vaiga’s murder and beyond; Attempted suicide is a lie

Leave a Reply

Latest News

മഹാരാഷ്ട്രയിൽ പ്രവേശിക്കണമെങ്കിൽ ആർ.ടി.പി.സി.ആർ പരിശോധന ഫലം നെഗറ്റീവായതിന്‍റെ സർട്ടിഫിക്കറ്റ് കൈയിൽ കരുതണം

മുംബൈ: മഹാരാഷ്​ട്രയിൽ കോവിഡ്​ വ്യാപനം ​രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ അടുത്തമാസം വരെ നിയന്ത്രണം നീളും. ജൂൺ ഒന്ന്​ രാവിലെ ഒന്നുവരെ ലോക്​ഡൗണിന്​ സമാനമായ നിയന്ത്രണങ്ങൾ തുടരുമെന്ന്​...

More News