Monday, January 24, 2022

ആലപ്പുഴയിലെ കൊലയ്ക്ക് പിന്നിൽ ഉന്നതതല ഗൂഡാലോചന ഉണ്ടെന്ന് സ്ഥിരീകരിച്ച് അന്വേഷണ സംഘം; കേസിൽ പിടിയിലായതെല്ലാം പ്രതികളെ സഹായിച്ചവർ; ഷാൻ വധക്കേസിലെ രണ്ട് പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോയേക്കും

Must Read

ആലപ്പുഴ: ജില്ലയിൽ നടന്ന ഇരട്ട കൊലപാതകങ്ങളിൽ പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കി അന്വേഷണ സംഘം. കൊല നടന്ന് നാലാം ദിവസവും അന്വേഷണം തുടരുകയാണ്. കൊലപാതകത്തിന് പിന്നിൽ ഉന്നതതല ഗൂഡാലോചന ഉണ്ടെന്ന് അന്വേഷണ സംഘം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

എസ ഡി പി ഐ നേതാവ് ഷാന്‍ വധക്കേസിലെ രണ്ട് പ്രതികളെ തെളിവെടുപ്പിനായി ഇന്ന് കൊണ്ടുപോയേക്കും. ഇരുകൊലപാതക കേസുകളിലുമായി ഏഴുപേരാണ് ആകെ അറസ്റ്റിലായത്. ഇവരെല്ലാം പ്രതികളെ സഹായിച്ചവര്‍ മാത്രമാണ്. കൊലയാളി സംഘത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്. ആലപ്പുഴയില്‍ ആര്‍എസ്എസ്- എസ്ഡിപിഐ പ്രവര്‍ത്തകരുടെ 350 തിലേറെ വീടുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചില്‍ നടത്തി. പ്രതികള്‍ക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണമുണ്ടെന്ന് എഡിജിപി പറഞ്ഞു.

അതേസമയം കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ പ്രവര്‍ത്തകനെക്കൊണ്ട് പൊലീസുകാര്‍ ജയ്ശ്രീറാം വിളിപ്പിച്ചെന്ന് നേതാക്കള്‍ ഇന്നലെ ആരോപിച്ചിരുന്നു. പൊലീസ് കസ്റ്റഡിയിൽ ജയ് ശ്രീറാം വിളിപ്പിച്ചെന്ന എസ്.ഡി.പി.ഐ പ്രവർത്തകരുടെ ആരോപണം തെളിയിച്ചാൽ താൻ രാജി വെക്കുമെന്ന് എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞു. ഈ ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബി.ജെ.പി നേതാവിൻറെ കൊലപാതകത്തിൽ അറസ്റ്റിലായ ആളുകൾ എസ്.ഡി.പി.ഐ അനുഭാവികളാണെന്നും ഇവർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ അല്ലെന്നും വിജയ് സാഖറെ പറഞ്ഞു. അറസ്റ്റിലായവർ കൊലയാളികൾക്ക് സഹായം നൽകിയ ആളുകളാണ്. കഴിഞ്ഞ ദിവസം ആലപ്പുഴ കലക്ടറേറ്റിൽ ചേർന്ന സമാധാന യോഗത്തിലാണ് കസ്റ്റഡിയിലുള്ള പ്രവർത്തകരെ കൊണ്ട് പൊലീസ് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടതായും മർദിച്ചതായും എസ്.ഡി.പി.ഐ ജില്ല പ്രസിഡൻറ് ആരോപണം ഉന്നയിച്ചത്. യോഗശേഷം ഇതു സംബന്ധിച്ച് എസ്.ഡി.പി.ഐ പരാതിയും നൽകി.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News