’50 രൂപ മുടക്കൂ, ഒരു കോടി നേടൂ’; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുമായി സര്‍ക്കാര്‍

0

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പ്രതിവാര ലോട്ടറി ഫിഫ്റ്റി-ഫിഫ്റ്റി പുറത്തിറക്കി. ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് ലോട്ടറിയുടെ പ്രകാശനം നിര്‍വഹിച്ചത്. ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി-ഫിഫ്റ്റി എന്ന പേരില്‍ പുനഃരാരംഭിച്ചത്.

50 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം ഒരു കോടിരൂപയാണ് . 10 ലക്ഷം രൂപയാണ് ടിക്കറ്റിന്റെ ‌രണ്ടാം സമ്മാനം. ഈ മാസം 29നാണ് ആദ്യ നറുക്കെടുപ്പ്‌ നടക്കുക. 12 പരമ്പരയിലായി 1.08 കോടി ടിക്കറ്റ്‌ വിപണിയിലെത്തിക്കാനാണ് ലോട്ടറി വകുപ്പിന്റെ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here