നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ലഹരിവേട്ട ശക്തമാക്കി. വിമാനത്താവളം വഴി വിദേശത്തേക്ക് വൻതോതിൽ ലഹരി കടത്തുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണിത്. കസ്റ്റംസിൻെറ ലഹരിമണത്തുന്ന നായ്ക്കൾ കൂടുതൽ സമയം ഇപ്പോൾ യാത്രക്കാരുടെ ബാഗേജുകൾ പരിശോധിക്കുന്നുണ്ട്. എന്നാൽ, നായ്ക്കൾക്ക് അലർജിയുണ്ടാക്കുന്ന ചില രാസപദാർഥങ്ങൾ ചില മയക്കുമരുന്ന് കടത്തുകാർ ബാഗേജിന് പുറത്ത് വിതറാറുണ്ട്. ഇതും പ്രത്യേകമായി പരിശോധിക്കാനാണ് നിർദേശം. കുവൈത്തിലേക്കാണ് ലഹരികടത്ത് വൻതോതിൽ നടക്കുന്നതെന്നാണ് കേന്ദ്ര നാർകോട്ടിക് കൺേട്രാൾ വിഭാഗം കണ്ടെത്തിയത്. ഇതിനായി ചില മലയാളികൾ വർഷങ്ങളായി കുവൈത്തിൽ തങ്ങുന്നുണ്ട്. ഇവരിൽ ചിലർ ലഹരികടത്ത് കേസിൽ പ്രതികളായി. ഇവരുടെ വിവരങ്ങൾ ലുക്കൗട്ടിലുണ്ടെങ്കിലും ഇവർ നാട്ടിൽ എത്താത്തതിനാൽ പിടികൂടാൻ കഴിയുന്നില്ല.
English summary
Intoxication intensified at Kochi International Airport