Saturday, January 16, 2021

കഴിഞ്ഞ മാസം 31ന് വരെ കിട്ടാക്കടമായി പ്രഖ്യാപിച്ചിട്ടില്ലാത്ത വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കുന്നത് തടഞ്ഞ് സുപ്രീം കോടതി

Must Read

പന്തെറിഞ്ഞ് അൽപ്പം മുന്നോട്ട് നടന്ന് ജൈസ്വാളിനെ നോക്കി എന്തോ പറഞ്ഞ് വിരട്ടിയ ശ്രീ രണ്ടാമത്തെ പന്തിനായി തിരിച്ചു നടന്നു, എന്നാൽ, അതിനുള്ള മറുപടി യശസ്വി ജൈസ്വാൾ നൽകിയത് ബാറ്റുകൊണ്ടായിരുന്നു

ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സയ്യിദ്​ മുഷ്​താഖ്​ അലി ട്രോഫിയിൽ കേരളത്തിലെ ക്രിക്കറ്റ്​ പ്രേമികൾ ഉറ്റുനോക്കുന്നത്​ ഏഴ്​ വർഷത്തിന്​ ശേഷം ക്രിക്കറ്റ്​ ഗ്രൗണ്ടിൽ തിരിച്ചെത്തിയ മലയാളി...

മണിചെയിൻ തട്ടിപ്പുകാരനായ വണ്ടൂർ സ്വദേശി ജനങ്ങളിൽനിന്ന് പണം സമാഹരിച്ചത് ഡോളർ കണക്കിൽ

കോഴിക്കോട്: മണിചെയിൻ തട്ടിപ്പുകാരനായ വണ്ടൂർ സ്വദേശി ജനങ്ങളിൽനിന്ന് പണം സമാഹരിച്ചത് ഡോളർ കണക്കിൽ. ഇന്ത്യൻ രൂപയാണ് നൽകേണ്ടതെങ്കിലും എല്ലാം ഡോളറായിട്ടാണ് പറയുന്നത്. 'ഇൻറർനാഷനൽ'...

നിയമസഭ തെരഞ്ഞെടുപ്പിൽ കൊടുവള്ളിയിൽ പിടിവള്ളി തേടി മുസ്ലിം ലീഗ്

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ കൊടുവള്ളിയിൽ പിടിവള്ളി തേടി മുസ്ലിം ലീഗ് നേതൃനിര. മലപ്പുറത്തെപോലെ ലീഗിന് ആധിപത്യമുള്ള കൊടുവള്ളി മണ്ഡലത്തിൽ മത്സരിക്കുകയെന്നത് എക്കാലത്തും ലീഗ്...

ന്യൂഡല്‍ഹി: തിരിച്ചടവു മുടങ്ങിയതിന് കഴിഞ്ഞ മാസം 31ന് വരെ കിട്ടാക്കടമായി പ്രഖ്യാപിച്ചിട്ടില്ലാത്ത വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കുന്നത് തടഞ്ഞ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച മൊറട്ടോറിയം നീട്ടണമെന്നും കൂട്ടുപലിശ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് ഉത്തരവ്.

ബാങ്കുകളുടെ താത്പര്യം കണക്കിലെടുത്താണ്, മൊറട്ടോറിയം കാലത്തു തിരിച്ചടവു നീട്ടുന്ന വായ്പാ ഗഡുവിന് കൂട്ടുപലിശ ഈടാക്കുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ബാങ്കുകള്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. വായ്പാ തിരിച്ചടവിന് അടിയന്തര ആശ്വാസം എന്ന നിലയിലാണ് മൊറട്ടോറിയം ക്രമപ്പെടുത്തിയിരിക്കുന്നതെന്നും തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.

ഇക്കാര്യങ്ങളെല്ലാം റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുള്ളതാണെന്ന്, ബെഞ്ചിനു നേതൃത്വം നല്‍കിയ അശോക് ഭൂഷണ്‍ പറഞ്ഞു. എന്നാല്‍ ദുരന്ത നിവാരണ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ എന്തു നടപടിയെടുത്തുവെന്ന് കോടതി ചോദിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് സഹായകരമായ നടപടികളെടുക്കാന്‍ ബാങ്കുകളെ അധികാരപ്പെടുത്തിയിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. പലിശ നിരക്കു കുറയ്ക്കല്‍, വായ്പാ കാലാവധി ദീര്‍ഘിപ്പിക്കല്‍, പിഴച്ചാര്‍ജ് ഒഴിവാക്കല്‍, മൊറട്ടോറിയം രണ്ടു വര്‍ഷത്തേക്കു വരെ നീട്ടല്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം ബാങ്കുകള്‍ക്കു തീരുമാനമെടുക്കാം. ഓരോ മേഖലയ്ക്കുമായി പ്രത്യേകമായി തീരുമാനമെടുക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

കേസില്‍ ഈ മാസം പത്തിനു വീണ്ടും വാദം കേള്‍ക്കും.

English summary

Interim order of the Supreme Court restraining the declaration of non-performing loans as non-performing loans till 31st of last month due to non-repayment. The order comes amid petitions seeking an extension of the moratorium announced in the wake of the Kovid expansion and the waiver of compound interest.

Leave a Reply

Latest News

പന്തെറിഞ്ഞ് അൽപ്പം മുന്നോട്ട് നടന്ന് ജൈസ്വാളിനെ നോക്കി എന്തോ പറഞ്ഞ് വിരട്ടിയ ശ്രീ രണ്ടാമത്തെ പന്തിനായി തിരിച്ചു നടന്നു, എന്നാൽ, അതിനുള്ള മറുപടി യശസ്വി ജൈസ്വാൾ നൽകിയത് ബാറ്റുകൊണ്ടായിരുന്നു

ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സയ്യിദ്​ മുഷ്​താഖ്​ അലി ട്രോഫിയിൽ കേരളത്തിലെ ക്രിക്കറ്റ്​ പ്രേമികൾ ഉറ്റുനോക്കുന്നത്​ ഏഴ്​ വർഷത്തിന്​ ശേഷം ക്രിക്കറ്റ്​ ഗ്രൗണ്ടിൽ തിരിച്ചെത്തിയ മലയാളി...

മണിചെയിൻ തട്ടിപ്പുകാരനായ വണ്ടൂർ സ്വദേശി ജനങ്ങളിൽനിന്ന് പണം സമാഹരിച്ചത് ഡോളർ കണക്കിൽ

കോഴിക്കോട്: മണിചെയിൻ തട്ടിപ്പുകാരനായ വണ്ടൂർ സ്വദേശി ജനങ്ങളിൽനിന്ന് പണം സമാഹരിച്ചത് ഡോളർ കണക്കിൽ. ഇന്ത്യൻ രൂപയാണ് നൽകേണ്ടതെങ്കിലും എല്ലാം ഡോളറായിട്ടാണ് പറയുന്നത്. 'ഇൻറർനാഷനൽ' നിലവാരമുണ്ടെന്ന് നിക്ഷേപകരെ ബോധ്യപ്പെടുത്താനാണ് ഡോളറി‍െൻറ പേരിലുള്ള...

നിയമസഭ തെരഞ്ഞെടുപ്പിൽ കൊടുവള്ളിയിൽ പിടിവള്ളി തേടി മുസ്ലിം ലീഗ്

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ കൊടുവള്ളിയിൽ പിടിവള്ളി തേടി മുസ്ലിം ലീഗ് നേതൃനിര. മലപ്പുറത്തെപോലെ ലീഗിന് ആധിപത്യമുള്ള കൊടുവള്ളി മണ്ഡലത്തിൽ മത്സരിക്കുകയെന്നത് എക്കാലത്തും ലീഗ് നേതാക്കളുടെ ആഗ്രഹമാണ്. അതുകൊണ്ടുതന്നെയാണ് പാർട്ടി ദേശീയ...

സഞ്ജു സാംസൺ മുഹമ്മദ് അസ്ഹറുദ്ദീനുമായി നടത്തിയ അഭിമുഖം

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മുഷ്​താഖ്​ അലി ട്രോഫിയിൽ കരുത്തരായ മുംബൈക്കെതിരെ വെടിക്കെട്ട്​ സെഞ്ച്വറി നേടി ഇന്ത്യയിലാകെ തരംഗമായി മാറിയിരിക്കുകയാണ്​ കേരളത്തി​െൻറ സ്വന്തം മുഹമ്മദ്​ അസ്​ഹറുദ്ദീൻ. മുൻ ഇന്ത്യൻ താരങ്ങളും ക്രിക്കറ്റ്​ മേഖലയിലെ...

എവിടെയെൻ കിളികൾക്ക്ചേക്കേറാൻ ഒരു ചില്ല..?ഉണ്ണികൾക്ക് നുകരാനൊരു മധുരക്കനിഎൻ തുമ്പി കിടാങ്ങൾക്കുകളിയൂഞ്ഞാലിടാനൊരുതുമ്പക്കുടവുമിന്നെവിടേ..?എവിടെയെൻ വയലേലകൾവിത്തും കൈക്കോട്ടും… മന്ത്രി തോമസ് ഐസക് ബഡ്ജറ്റ് പ്രസംഗം അവസാനിപ്പിച്ച് ചൊല്ലിയ നാലുവരി കവിതയുടെ അലയൊലിലാണ് ഹൈറേഞ്ച്

ഇടുക്കി: മന്ത്രി തോമസ് ഐസക് ബഡ്ജറ്റ് പ്രസംഗം അവസാനിപ്പിച്ച് ചൊല്ലിയ നാലുവരി കവിതയുടെ അലയൊലിലാണ് ഹൈറേഞ്ച്. ഇടുക്കി വന്യജീവി സങ്കേതത്തിലെ ആദിവാസി ഊരായ കണ്ണംപടിയിലെ ഷീറ്റ് മേഞ്ഞ രണ്ട് മുറി...

More News