Sunday, January 23, 2022

ഗാന്ധിനിന്ദ: ആഞ്ഞടിച്ച് ഭൂപേഷ് ബാഗേൽ

Must Read

റാ​യി​പു​ർ/​ഗു​രു​ഗ്രാം: മ​ഹാ​ത്മാ​ഗാ​ന്ധി​ക്കെ​തി​രേ വി​ദ്വേ​ഷ​പ്ര​ചാ​ര​ണം ന​ട​ത്തി അ​റ​സ്റ്റി​ലാ​യ മ​താ​ചാ​ര്യ​ൻ കാ​ളി​ച​ര​ൺ മ​ഹാ​രാ​ജി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗേ​ൽ. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ മ​ഹ​ത്വം ര​വീ​ന്ദ്ര​നാ​ഥ ടാ​ഗോ​റും സു​ഭാ​ഷ് ച​ന്ദ്ര​ബോ​സും അം​ഗീ​ക​രി​ച്ചി​രു​ന്നു.

ടാ​ഗോ​റാ​ണ് ഗാ​ന്ധി​ജി​യെ മ​ഹാ​ത്മ​യെ​ന്ന് ആ​ദ്യം വി​ളി​ച്ച​ത്. റ​ങ്കൂ​ണി​ൽ​നി​ന്ന് 1944ൽ ​ന​ട​ത്തി​യ റേ​ഡി​യോ ബ്രോ​ഡ്കാ​സ്റ്റി​ൽ ബോ​സ് ഗാ​ന്ധി​ജി​യെ രാ​ഷ്‌​ട്ര​പി​താ​വ് എ​ന്നു പ​രാ​മ​ർ​ശി​ച്ചു. ടോ​ഗോ​റി​നെ​യും ബോ​സി​നെ​യും അം​ഗീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് ഇ​പ്പോ​ൾ ഗാ​ന്ധി​ജി​യെ അം​ഗീ​ക​രി​ക്കാ​ൻ മ​ടി​യാ​ണെ​ന്നും ബാ​ഗേ​ൽ പ​റ​ഞ്ഞു.

ഗാ​ന്ധി​ജി​യെ അ​ധി​ക്ഷേ​പി​ച്ച കാ​ളി​ച​ര​ണി​നെ​തി​രേ ബാ​ഗേ​ൽ ആ​ഞ്ഞ​ടി​ച്ചു. സ​വ​ർ​ക്ക​ർ ഇ​ന്ത്യ വി​ഭ​ജ​ന​ത്തി​നു തു​ട​ക്ക​മി​ട്ടു, ജി​ന്ന ആ ​വാ​ദം ശ​ക്തി​പ്പെ​ടു​ത്തി- ബാ​ഗേ​ൽ പ​റ​ഞ്ഞു. മ​ഹാ​ത്മ​ഗാ​ന്ധി​യെ അ​ധി​ക്ഷേ​പി​ച്ച കാ​ളി​ച​ര​ൺ മ​ഹാ​രാ​ജി​നെ മ​ധ്യ​പ്ര​ദേ​ശി​ൽ​നി​ന്നാ​ണ് ഛത്തീ​സ്ഗ​ഡ് പോ​ലീ​സ് വ്യാ​ഴാ​ഴ്ച അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​തേ​സ​മ​യം, കാ​ളി​ച​ര​ൺ മ​ഹാ​രാ​ജി​നെ മോ​ചി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ൽ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി. ഓ​ൾ ഇ​ന്ത്യ മ​ജി​ലി​സ് ഇ-​ഇ​ത്തി​ഹാ​ദു​ൾ മു​സ്‌​ലീ​മി​ൻ നേ​താ​വ് അ​സ​ദു​ദീ​ൻ ഒ​വൈ​സി​യെ അ​റ​സ്റ്റ് ചെ​യ്യു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് 22 ല​ക്ഷം രൂ​പ ന​ൽ​കു​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു. കാ​ളി​ച​ര​ൺ മ​ഹാ​രാ​ജി​നെ മോ​ചി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മി​നി സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്കു മാ​ർ​ച്ചും ന​ട​ത്തി.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News