Sunday, September 19, 2021

ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ആദ്യ വിമാനവാഹിനി കപ്പലായ ‘ഐ.എൻ.എസ്. വിക്രാന്ത്’ ബോംബിട്ട് തകർക്കുമെന്ന് ഇ-മെയിലിൽ ഭീഷണിസന്ദേശം അയച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് ചോദ്യംചെയ്ത് വിട്ടയച്ചു

Must Read

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ആദ്യ വിമാനവാഹിനി കപ്പലായ ‘ഐ.എൻ.എസ്. വിക്രാന്ത്’ ബോംബിട്ട് തകർക്കുമെന്ന് ഇ-മെയിലിൽ ഭീഷണിസന്ദേശം അയച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് ചോദ്യംചെയ്ത് വിട്ടയച്ചു. എന്നാൽ, ഇവർ ആരാണെന്ന് വ്യക്തമാക്കാൻ പോലീസ് തയ്യാറായിട്ടില്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് ചോദ്യംചെയ്തത്.

കേസിൽ നേരത്തെ കപ്പൽശാലയിലെ അഞ്ച് ഉദ്യോഗസ്ഥരെ ചോദ്യംചെയ്തിരുന്നു. ഇവരുടെ ഇ-മെയിൽ അക്കൗണ്ടിലേക്കാണ് ഭീഷണിസന്ദേശം എത്തിയത്. കൂടുതൽ ജീവനക്കാരെ വരുംദിവസങ്ങളിൽ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. വൻ തുക ബിറ്റ്‌കോയിനായി കൈമാറിയില്ലെങ്കിൽ കപ്പൽശാലയിലും ഐ.എൻ.എസ്. വിക്രാന്തിലും സ്ഥാപിച്ചിട്ടുള്ള ബോംബുകൾ പൊട്ടിക്കുമെന്നാണ് ഇ-മെയിലിൽ ഭീഷണി എത്തിയത്. സ്‌ഫോടനം നടത്താൻ തനിക്കുമേൽ പാകിസ്താൻ ഏജന്റുമാരുടെ സമ്മർദമുണ്ടെന്നും പണം നൽകിയാൽ ഇതിൽനിന്ന് പിന്മാറാമെന്നുമാണ് സന്ദേശത്തിൽ പറയുന്നത്.

Leave a Reply

Latest News

ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി. തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.'നിലവില്‍ എനിക്ക് ചില...

More News