Thursday, December 2, 2021

വൈദ്യശാസ്ത്ര രംഗത്ത് നൂതന സംവിധാനം

Must Read

ന്യൂഡൽഹി: വൈദ്യശാസ്ത്ര രംഗത്ത് നൂതന സംവിധാനം. ശരീരത്തിലെ ആന്തരികാവയങ്ങളുടെ ഉള്ളറകൾ കൃത്യമായി കണ്ടും മനസ്സിലാക്കിയും രോഗനിർണയം നടത്തതാണ് സാധിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തു. ഫെയ്‌സ്ബുക് സ്ഥാപകൻ മാർക്ക് സക്കർബർഗും ഭാര്യ പ്രസില്ല ചാനും ചേർന്നു രൂപം നൽകിയ ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തിലാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.

കോവിഡ് ചികിത്സയിൽ അതിനിർണായകമായ ശ്വാസകോശ പരിശോധനയ്ക്ക് വരെ ഉപകരിക്കുന്ന ഏറ്റവും തെളിച്ചവും കൃത്യതയും വ്യക്തതയുമുള്ള എക്സ്റേ വികസിപ്പിച്ചുവെന്നാണ് സക്കർബർഗ് ഫെയ്സ്ബുക്കിൽ കുറിച്ചത്. ശ്വാസകോശ പൊതുചിത്രം, അതിനുള്ളിൽ രക്തധമനികൾ, അറകൾ തുടങ്ങിയവ വ്യക്തമാകുന്ന ത്രിമാന ചിത്രവും ഒപ്പം പങ്കുവച്ചു. ഇതിന്റെ പ്രവർത്തനവും മറ്റു വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല.

നിർമിതബുദ്ധി ഉപയോഗിക്കുന്ന എക്സ്റേ, സിടി, എംആർഐ സ്കാനുകൾ തുടങ്ങിയവ വഴി വളരെ നേരത്തെ രോഗം കണ്ടെത്താനുള്ള സംവിധാനം സമീപഭാവിയിൽ വരുമെന്നും സക്കർബർഗ് വ്യക്തമാക്കി.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News