Sunday, September 26, 2021

ഇൻഫോസിസ് സി ഇ ഓ യെ കേന്ദ്ര മന്ത്രാലയം വിളിപ്പിച്ചു. ആദായ നികുതി വകുപ്പിലെ സാങ്കേതിക തകരാർ തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി

Must Read

ഇൻഫോസിസ് സി ഇ ഓ യെ കേന്ദ്ര മന്ത്രാലയം വിളിപ്പിച്ചു. ആദായ നികുതി വകുപ്പിലെ സാങ്കേതിക തകരാർ തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. സലിൽ പരേഖിനോട് നാളെ ഹാജരാകാൻ ധനമന്ത്രാലയം ആവശ്യപ്പെട്ടു. ഇ ഫയലിംഗ് പോർട്ടൽ തയ്യാറാക്കിയത് ഇൻഫോസിസ് ആയിരുന്നു. ഇ ഫയലിംഗ് പോർട്ടലിൽ രണ്ട് മാസമായി സാങ്കേതിക തകരാർ തുടരുകയാണ്. തകരാര്‍ രണ്ടുമാസമായിട്ടും പരിഹരിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയാണ് ഇൻഫോസിസ്. ഡോ.എൻ.ആർ. നാരായണമൂർത്തിയുടെ നേതൃത്വത്തിൽ 1981 ൽ സ്ഥാപിക്കപ്പെട്ട വിവരസാങ്കേതിക വിദ്യാ മേഖലയിലെ കമ്പനിയാണ് ഇൻഫോസിസ് ലിമിറ്റഡ്.160,027 തൊഴിലാളികൾ ജോലി ചെയ്യുന്ന ഇൻഫോസിസ്, ഇൻഡ്യയിലെ ഏറ്റവും വലിയ ഐ റ്റി കമ്പനികളിലൊന്നും, ബാംഗ്ലൂരിലെ ഇൻഫോസിസ് ക്യാമ്പസ് ലോകത്തിലെ തന്നെ ഏറ്റവും വലിയ വിവര സാങ്കേതിക ക്യാമ്പസുകളിലൊന്നുമാണ്.

Leave a Reply

Latest News

പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി

പയ്യന്നൂർ: പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി. പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാപാരി ഷമീമിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം.ആഗസ്​ത്​...

More News