പിതാവിന്‍റെ കത്തിമുനയിൽ കൈക്കുഞ്ഞ്; അതിസാഹസികമായി കുഞ്ഞിനെ രക്ഷിച്ച് പൊലീസും ഫയർഫോഴ്സും

0

കോട്ടക്കൽ: ആറു മാസം പ്രായമുള്ള സ്വന്തം കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീടിനു മുകൾനിലയിൽ നിലയുറപ്പിച്ച യുവാവിനെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ പൊലീസും ഫയർ ഫോഴ്സും കീഴ്പ്പെടുത്തി. കോട്ടക്കൽ ചങ്കുവെട്ടിക്കുണ്ട് വിലങ്ങൻ അഫ്സൽ(28) ആണ് രാവിലെ ഒമ്പതോടെ കുട്ടിയുമായി വീടിനു മുകളിൽ കയറിയത്. ഒരു കയ്യിൽ കുട്ടിയും മറുകയ്യിൽ രണ്ടു കത്തികളുമായിട്ടായിരുന്നു ആത്മഹത്യ ഭീഷണി.

അനുനയ ചർച്ചകൾക്കൊടുവിൽ ഭാര്യ പിതാവിന് കുട്ടിയെ കെ മാറുകയായിരുന്നു. തൊട്ടുപിന്നാലെ ഒരു മണിയോടെ യുവാവിനെ പൊലീസും ഫയർഫോഴ്സും ചേർന്നു കീഴടക്കി.

മാനസിക ദൗർബല്യമുള്ളയാളാണ് യുവാവെന്നു പറയുന്നു. കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഫ്സലിനെ വൈദ്യ പരിശോധനക്ക് ശേഷം വെട്ടത്തെ ആശുപത്രിയിലേക്ക് മാറ്റുവെന്ന് പൊലീസ് അറിയിച്ചു.

Leave a Reply