Monday, December 6, 2021

കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കൽ ബില്‍, നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന നിലയില്‍ സുപ്രധാന ചുവടു വയ്പാണെന്ന് വ്യവസായ മന്ത്രി പി രാജീവ്

Must Read

തിരുവനന്തപുരം: അമ്പത് കോടി രൂപക്ക് മുകളില്‍ മുതല്‍ മുടക്കുള്ള വ്യവസായങ്ങള്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ ഏഴ് ദിവസത്തിനകം കോമ്പോസിറ്റ് ലൈസന്‍സ് നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കൽ (ഭേദഗതി) ബില്‍, നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന നിലയില്‍ സുപ്രധാന ചുവടു വയ്പാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഭേദഗതി ബിൽ നിയമസഭ തിങ്കളാഴ്ച ഏകകണ്ഠമായി പാസാക്കിയിരുന്നു.

അ​മ്പ​ത് കോ​ടി രൂ​പ​യി​ല്‍ കൂ​ടു​ത​ല്‍ മു​ത​ല്‍ മു​ട​ക്കു​ള്ള​തും സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ന്‍റെ സൂ​ച​ന അ​നു​സ​രി​ച്ച് ചു​ക​പ്പ് വി​ഭാ​ഗ​ത്തി​ല്‍ പെ​ടാ​ത്ത​തു​മാ​യ വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ള്‍​ക്കാ​ണ് ഇ​പ്ര​കാ​രം അ​തി​വേ​ഗ അ​നു​മ​തി ന​ല്‍​കു​ന്ന​ത്.

എ​ല്ലാ പ്ര​ധാ​ന വ​കു​പ്പു​ക​ളു​ടെ​യും ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ള്‍​പ്പെ​ടു​ന്ന ഇ​ന്‍​വെ​സ്‌​റ്റ്മെ​ന്‍റ് ഫെ​സി​ലി​റ്റേ​ഷ​ന്‍ ബ്യൂ​റോ​ക്ക് ആ​ണ് കോ​മ്പോ​സി​റ്റ് ലൈ​സ​ന്‍​സ് ന​ല്‍​കു​ന്ന​തി​നു​ള്ള അ​ധി​കാ​രം. വ്യ​വ​സാ​യ സം​രം​ഭ​ത്തി​ന് ഏ​തു വ​കു​പ്പി​ന്‍റെ അ​നു​മ​തി ആ​വ​ശ്യ​മാ​ണെ​ങ്കി​ലും ഒ​രു പൊ​തു അ​പേ​ക്ഷാ ഫോ​റം വ​ഴി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. അ​പേ​ക്ഷ​ക​ള്‍​ക്ക് ഒ​പ്പം സ​മ​ര്‍​പ്പി​ക്കേ​ണ്ട രേ​ഖ​ക​ളു​ടെ ചെ​ക്ക് ലി​സ്റ്റും ബ്യൂ​റോ പ്ര​സി​ദ്ധീ​ക​രി​ക്കും. അ​പേ​ക്ഷ​ക​ളു​ടെ​യും രേ​ഖ​ക​ളു​ടെ​യും പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് ഫെ​സി​ലി​റ്റേ​ഷ​ന്‍ ബ്യൂ​റോ അ​നു​മ​തി ന​ല്‍​കു​ക.

അ​പേ​ക്ഷ ല​ഭി​ച്ച് ഏ​ഴ് ദി​വ​സ​ത്തി​ന​കം അ​തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ഭേ​ദ​ഗ​തി ബി​ല്‍ വ്യ​വ​സ്ഥ ചെ​യ്യു​ന്നു​ണ്ട്. ലൈ​സ​ന്‍​സ് ന​ല്‍​കു​ന്ന​തി​നു​ള്ള രേ​ഖ​ക​ള്‍ പൂ​ര്‍​ണ്ണ​മാ​യി സ​മ​ര്‍​പ്പി​ച്ചി​ട്ടി​ല്ലെ​ങ്കി​ല്‍ അ​ത് വീ​ണ്ടും സ​മ​ര്‍​പ്പി​ക്കാ​ന്‍ അ​വ​സ​രം ന​ൽ​കി​യാ​യി​രി​ക്കും അ​പേ​ക്ഷ തീ​ർ​പ്പാ​ക്കു​ക. ഇ​പ്ര​കാ​രം ന​ല്‍​കു​ന്ന ലൈ​സ​ന്‍​സി​ന്‍റെ കാ​ലാ​വ​ധി അ​ഞ്ച് വ​ര്‍​ഷ​മാ​യി​രി​ക്കും. ലൈ​സ​ന്‍​സ് ല​ഭി​ച്ച് ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ നി​ബ​ന്ധ​ന​ക​ളെ​ല്ലാം പാ​ലി​ച്ച​താ​യി വ്യ​ക്ത​മാ​ക്കി വ്യ​വ​സാ​യ സ്ഥാ​പ​നം സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ക്ക​ണം.

അ​ഞ്ച് വ​ര്‍​ഷം ക​ഴി​ഞ്ഞാ​ല്‍ ലൈ​സ​ന്‍​സ് പു​തു​ക്കു​ന്ന​തി​നും ഇ​തേ പ്ര​ക്രി​യ​യി​ലൂ​ടെ അ​പേ​ക്ഷ ന​ല്‍​കാം. ലൈ​സ​ന്‍​സ് കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​കു​ന്ന​തി​ന് മൂ​ന്നു​മാ​സം മു​ന്‍​പ് നി​ശ്ചി​ത രേ​ഖ​ക​ള്‍ സ​ഹി​തം അ​പേ​ക്ഷി​ച്ചാ​ല്‍ ഏ​ഴ് ദി​വ​സ​ത്തി​ന​കം ലൈ​സ​ന്‍​സ് പു​തു​ക്കി ന​ല്‍​കു​ക​യും ചെ​യ്യും. വ്യ​വ​സാ​യ അ​നു​മ​തി​ക്ക് വേ​ണ്ടി​യു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ ല​ഘൂ​ക​രി​ക്കു​ന്ന​തി​ല്‍ നി​ര്‍​ണ്ണാ​യ​ക ചു​വ​ട്‌​വ​യ്പ്പാ​ണ് ഭേ​ദ​ഗ​തി ബി​ല്‍ പാ​സാ​ക്കി​യ​തി​ലൂ​ടെ ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും പി.​രാ​ജീ​വ് പ​റ​ഞ്ഞു.

വ്യ​വ​സാ​യ ത​ര്‍​ക്ക പ​രി​ഹാ​ര​ത്തി​നു​ള്ള സം​സ്ഥാ​ന ജി​ല്ലാ പ​രാ​തി പ​രി​ഹാ​ര സ​മി​തി​ക​ള്‍ ഉ​ട​ന്‍ രൂ​പീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. അ​ഞ്ച് കോ​ടി​രൂ​പ വ​രെ മു​ത​ല്‍​മു​ട​ക്കു​ള്ള വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ ജി​ല്ലാ​ത​ല സ​മി​തി​യും അ​തി​നു മു​ക​ളി​ല്‍ മു​ത​ല്‍​മു​ട​ക്കു​ള്ള വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ​രാ​തി​ക​ള്‍ സം​സ്ഥാ​ന​ത​ല സ​മി​തി​യു​മാ​ണ് പ​രി​ഗ​ണി​ക്കു​ക.

വ്യ​വ​സാ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി ല​ഭി​ച്ചാ​ല്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​നോ​ട് അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ല്‍ റി​പ്പോ​ര്‍​ട് ആ​വ​ശ്യ​പ്പെ​ട​ണം. ഇ​തി​നു​ള്ള നോ​ട്ടീ​സ് ല​ഭി​ച്ച ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണം .എ​ല്ലാ പ​രാ​തി​ക​ളി​ലും 30 ദി​വ​സ​ത്തി​നു​ള്ളി​ല്‍ തീ​ര്‍​പ്പ് ക​ല്പി​ക്ക​ണ​മെ​ന്ന് നി​യ​മം വ്യ​വ​സ്ഥ ചെ​യ്യു​ന്നു.

തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കാ​ന്‍ വീ​ഴ്ച​വ​രു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു പ​തി​നാ​യി​രം രൂ​പ വ​രെ പി​ഴ ചു​മ​ത്താ​നും വ്യ​വ​സ്ഥ ചെ​യ്തി​ട്ടു​ണ്ട്. വ്യ​വ​സാ​യ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ചു​വ​പ്പ് നാ​ട​ക​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​ന് സു​പ്ര​ധാ​ന​മാ​യ ന​ട​പ​ടി​ക​ളാ​ണ് ഈ ​സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലേ​റ്റ ശേ​ഷം സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നും രാ​ജീ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News