ആഭ്യന്തര ഉൽപാദനം കുറഞ്ഞതിനെത്തുടർന്ന് പാമോയിൽ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇന്തൊനീഷ്യ പിൻവലിച്ചു

0

ജക്കാർത്ത ∙ ആഭ്യന്തര ഉൽപാദനം കുറഞ്ഞതിനെത്തുടർന്ന് പാമോയിൽ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇന്തൊനീഷ്യ പിൻവലിച്ചു. തിങ്കളാഴ്ച മുതൽ കയറ്റുമതി പുനരാരംഭിക്കും. യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് സൂര്യകാന്തി എണ്ണ കയറ്റുമതി കുറഞ്ഞതോടെ ആഗോളതലത്തിൽ പാമോയിലിന് ആവശ്യം വർധിച്ചിരുന്നു. ഈ സാഹചര്യത്തിൽ ആഭ്യന്തരക്ഷാമവും വിലക്കയറ്റവും തടയുന്നതിനാണ് ഏപ്രിൽ 28ന് ഇന്തൊനീഷ്യ കയറ്റുമതി നിരോധിച്ചത്. ആഗോളവിപണിയിലെ 85% പാമോയിലും ഉൽപാദിപ്പിക്കുന്നത് ഇന്തൊനീഷ്യയും മലേഷ്യയും ചേർന്നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here