Friday, July 30, 2021

കന്യാകുമാരിയിൽ ആരാധനാലയത്തിന്റെ മറവിൽ അനാശാസ്യം; മലയാളികൾ ഉൾപ്പെടെ ഏഴ് പേർ പിടിയിൽ

Must Read

ചെന്നൈ : കന്യാകുമാരിയിൽ ആരാധനാലയത്തിന്റെ മറവിൽ അനാശാസ്യം. മലയാളികൾ ഉൾപ്പെടെ ഏഴ് പേർ പിടിയിൽ. ആരാധനാലയത്തിനായി വീട് വാടകയ്ക്ക് എടുത്താണ് അനാശാസ്യം നടത്തിയത് എന്ന് പോലീസ് കണ്ടെത്തി.

എസ്ടി മാങ്കോട് സ്വദേശി ലാൽഷൈൻ സിംഗ് എന്നയാളാണ് ഇവിടെ വീട് വാടകയ്ക്ക് എടുത്തത്. തുടർന്ന് വീട്ടിലേയ്ക്ക് നിരന്തരം വാഹനങ്ങൾ വന്നിരുന്നു. വീട്ടിലേയ്ക്ക് വരുന്നവരിൽ മിക്കതും പെൺകുട്ടികളായതിനാൽ സംശയത്തെ തുടർന്നാണ് നാട്ടുകാർ പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് നടത്തിയ റെയ്ഡിൽ പ്രതികളെ പിടികൂടി.

ലാൽഷൈൻ സിങ്, കളിയിക്കാവിള സ്വദേശി ഷൈൻ, മേക്കോട് സ്വദേശി ഷിബിൻ, ഞാറവിള സ്വദേശി റാണി, സുഗന്ധി, തിരുവനന്തപുരം സ്വദേശികളായ രണ്ടുപെൺകുട്ടികൾ എന്നിവരാണ് പിടിയിലായത്. പിടിയിലായവരിൽ പത്തൊൻപതുകാരിയായ പെൺകുട്ടിയെ നിർബന്ധിച്ച് പെൺവാണിഭ കേന്ദ്രത്തിൽ എത്തിച്ചതാണെന്ന് പോലീസ് കണ്ടെത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News