Tuesday, May 18, 2021

ദേശീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ചെലവിനെത്തിച്ച മൂന്നരക്കോടി രൂപ കൊടകരയിൽ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്ത സംഭവത്തിൽ സംസ്ഥാന നേതാവിന് പങ്കുള്ളതായി സൂചന

Must Read

തൃശൂർ: ദേശീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ചെലവിനെത്തിച്ച മൂന്നരക്കോടി രൂപ കൊടകരയിൽ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്ത സംഭവത്തിൽ പാർട്ടിയുടെ സംസ്ഥാന നേതാവിന് പങ്കുള്ളതായി സൂചന. പരാതി നൽകിയ കോഴിക്കോട്ടെ അബ്കാരി ധർമരാജനെ പൊലീസ് ചോദ്യം ചെയ്തു. ഇയാളുടെ ഉന്നത രാഷ്ട്രീയ ബന്ധം അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. ധർമരാജെൻറ ഡ്രൈവർ ഷംജീറാണ് പൊലീസിൽ പരാതി നൽകിയത്. കാറുകളിലെത്തിയ സംഘം അപകടമുണ്ടാക്കി 25 ലക്ഷം രൂപ കവർന്നു എന്നായിരുന്നു പരാതി.

ഇതിൽ 23.34 ല​ക്ഷം രൂ​പ അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ടു​ത്തു. കേ​സി​ലെ ഒ​മ്പ​താം പ്ര​തി വെ​ളൂ​ക്ക​ര കോ​ണ​ത്തു​കു​ന്ന് തോ​പ്പി​ൽ വീ​ട്ടി​ൽ ബാ​ബു​വി​െൻറ വീ​ട്ടി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു പ​ണം. ഇ​തി​ന് പു​റ​മേ മൂ​ന്ന് പ​വ​െൻറ സ്വ​ർ​ണാ​ഭ​ര​ണ​വും കേ​ര​ള ബാ​ങ്കി​ൽ ആ​റു​ല​ക്ഷം രൂ​പ വാ​യ്പ തി​രി​ച്ച​ട​ച്ച​തി​െൻറ ര​സീ​തും ക​ണ്ടെ​ത്തി.

അതിനിടെ, കാ​റി​ൽ പ​ണ​വു​മാ​യി പോ​കു​ന്ന വി​വ​രം ക​വ​ർ​ച്ചാ​സം​ഘ​ത്തി​ന് ചോ​ർ​ത്തി ന​ൽ​കി​യ​ത് ഷം​ജീ​റി​െൻറ സ​ഹാ​യി റ​ഷീ​ദാ​ണെ​ന്ന് പൊ​ലീ​സ്​ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. ഷം​ജീ​റി​നെ​യും റ​ഷീ​ദി​നെ​യും പ്ര​തി ചേ​ർ​ത്തേ​ക്കും. ഒ​ളി​വി​ൽ പോ​യ റ​ഷീ​ദി​നാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. അ​തേ​സ​മ​യം, ദേ​ശീ​യ പാ​ർ​ട്ടി​യെ നി​യ​ന്ത്രി​ക്കു​ന്ന സം​ഘ​ട​ന​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ ഗൗ​ര​വ​ത​ര​മാ​യ ക​ണ്ടെ​ത്ത​ലാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന നേ​താ​വി​ന് പ​ങ്കു​ള്ള​താ​യി സൂ​ച​ന ല​ഭി​ച്ചതിനെ തുടർന്ന്​ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ നേ​തൃ​ത്വം. സം​ഭ​വ​മു​ണ്ടാ​യ ഉ​ട​ൻ ആ​ദ്യം വി​ളി പോ​യ​ത് ഇ​യാ​ളു​ടെ ഫോ​ണി​ലേ​ക്കാ​യി​രു​ന്നു. ഈ ​കാ​ൾ ലി​സ്​​റ്റ്​ പൊ​ലീ​സി​നും ല​ഭി​ച്ചി​ട്ടു​ണ്ട്. നാ​ല് ദി​വ​സ​മാ​യി ഇ​ദ്ദേ​ഹ​ത്തെ വി​ളി​ച്ചി​ട്ട്​ കി​ട്ടു​ന്നി​ല്ല​ത്രേ. പി​ടി​യി​ലാ​വാ​നു​ള്ള മൂ​ന്ന് പേ​രെ​കൂ​ടി കി​ട്ടി​യാ​ലേ രാ​ഷ്​​ട്രീ​യ ബ​ന്ധം ഉ​ൾ​പ്പെ​ടെ അ​റി​യാ​നാ​വൂ എ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്.

അ​തി​നി​ടെ, പാ​ല​ക്കാ​ട്ട്​ പാ​ളി​പ്പോ​യ കു​ഴ​ൽ​പ​ണ ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച്​ പൊ​ലീ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​ന്വേ​ഷ​ണം തു​ട​ങ്ങി. നാ​ല്​ കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണ് പാ​ളി​യ​ത്. സ​ന്ദേ​ശം ആ​ള് മാ​റി പൊ​ലീ​സി​െൻറ ഗ്രൂ​പ്പി​ലേ​ക്ക് എ​ത്തി​യ​താ​ണ്​ പൊ​ളി​യാ​ൻ കാ​ര​ണ​മാ​യ​ത്. കു​ഴ​ൽ​പ​ണ ത​ട്ടി​പ്പ് ലോ​ബി​യെ സ​ഹാ​യി​ക്കു​ന്ന ചി​ല പൊ​ലീ​സു​കാ​രു​ടെ കൈ​യി​ൽ​നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ പൊ​ലീ​സ് ഗ്രൂ​പ്പി​ലേ​ക്ക് സ​ന്ദേ​ശം മാ​റി​പ്പോ​യ​താ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Leave a Reply

Latest News

അയാളൊരു ക്ലാസിക് മോഷ്ടാവ്; കാനറാ ബാങ്ക് തട്ടിപ്പ് കേസിൽ വൻ വഴിത്തിരിവ്; വിജീഷ് വർഗീസിന്റെ ബാങ്ക് അക്കൗണ്ട് കാലി

പത്തനംതിട്ട:കാനറാ ബാങ്ക് തട്ടിപ്പ് കേസിൽ തട്ടിയെടുത്ത പണം കണ്ടെത്താനാവാതെ പോലീസ്. സ്വന്തം പേരിൽ മൂന്ന് അക്കൗണ്ടുകൾ, ഭാര്യയുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകൾ എന്നിവ കൂടാതെ മാതാവ്, ഭാര്യാപിതാവ്...

More News