Tuesday, December 1, 2020

അമ്മയെയും മൂന്ന് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കുട്ടികൾക്ക് വിഷം നൽകിയതായി സൂചന

Must Read

വി.എസ്.എസ്.സി. മുന്‍ ഡയറക്ടര്‍ എസ് രാമകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ (വി.എസ്.എസ്.സി) മുന്‍ ഡയറക്ടറായിരുന്ന എസ് രാമകൃഷ്ണന്‍ അന്തരിച്ചു. തിരുവനന്തപുരം പെരുന്താന്നിയിലെ വസതിയിലായിരുന്നു അന്ത്യം. 1972ല്‍ ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍...

മഞ്ചേരി മെഡിക്കല്‍ കോളജിലെ കരാര്‍ തൊഴിലാളികളുടെ സൂചന പണിമുടക്ക് പിന്‍വലിച്ചു

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ കരാര്‍ തൊഴിലാളികള്‍ ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന സൂചന പണിമുടക്ക് പിന്‍വലിച്ചു. മൂന്ന് മാസമായി ശമ്പളം കിട്ടാത്തതിനെ തുടര്‍ന്നായിരുന്നു സമരം പ്രഖ്യാപിച്ചത്....

കർഷക സമരം; കേന്ദ്രസർക്കാർ വിളിച്ച ചർച്ച ബഹിഷ്‌കരിച്ച് കർഷക സംഘടനകൾ

കേന്ദ്രസർക്കാർ വിളിച്ച ചർച്ച ബഹിഷ്‌കരിച്ച് കർഷക സംഘടനകൾ. സർക്കാർ ക്ഷണിച്ച 32 കർഷക സംഘടനകളും ചർച്ചയിൽ നിന്ന് പിന്മാറി. മുഴുവൻ കർഷക സംഘടനകളെയും ചർച്ചയ്ക്ക് വിളിക്കാതെ...

എടക്കര (മലപ്പുറം): നിലമ്പൂരിനടുത്ത് പോത്തുകല്‍ ഞെട്ടിക്കുളത്ത് അമ്മയെയും മൂന്ന് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കുട്ടികൾക്ക് വിഷം നൽകിയതായി സൂചന. ഭക്ഷണത്തില്‍ വിഷം നല്‍കിയ മക്കളെ കെട്ടിത്തൂക്കി മാതാവ് ജീവനൊടുക്കിയതാണെന്നാണ് സംശയം.
ഭൂദാനം തുടിമുട്ടി മുതുപുരേടത്ത് ബിനേഷ് ശ്രീധരെൻറ ഭാര്യ രഹ്ന (35), മക്കളായ ആദിത്യന്‍ (13), അര്‍ജുന്‍ (11), അഭിനവ് (ഒമ്പത്) എന്നിവരാണ് മരിച്ചത്. കുട്ടികളില്‍ വിഷം അകത്തുചെന്നതിെൻറ അടയാളങ്ങളുണ്ട്. കൃത്യം നടത്താനുള്ള കാരണം വ്യക്തമല്ല. പനങ്കയം കൂട്ടംകുളത്തെ വാടകവീട്ടില്‍ ഞായറാഴ്ച രാവിലെ 11ഒാടെയാണ് മൃതദേഹങ്ങൾ കണ്ടത്.
കോഴിക്കോട് പേരാമ്പ്രയില്‍ ടാപ്പിങ് തൊഴിലാളിയായ ബിനേഷ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ല. രഹ്ന ഫോണെടുക്കാത്തതിനെ തുടര്‍ന്ന് ബിനേഷ് വിളിച്ചറിയിച്ചതനുസരിച്ച് അയൽവാസിയായ സ്ത്രീ നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. നാട്ടുകാർ ചവിട്ടിത്തുറന്നാണ് അകത്ത് കടന്നത്. പോത്തുകല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കെ. ശംഭുനാഥിെൻറ നേതൃത്വത്തിൽ നാലുപേരെയും പോത്തുകല്ലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് നിലമ്പൂര്‍ ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഇവര്‍ തുടിമുട്ടിയിലെ വീട്ടില്‍നിന്ന് ആറുമാസം മുമ്പാണ് ഞെട്ടിക്കുളത്തെ വാടകവീട്ടിലേക്ക് താമസം മാറ്റിയത്. ഒരാഴ്ച മുമ്പാണ് ബിനേഷ് ജോലി സ്ഥലത്തേക്ക് പോയത്. മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ല ആശുപത്രി മോര്‍ച്ചറിയിൽ. കോവിഡ് പരിശോധനക്ക് ശേഷം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. രഹ്നയുടെ മൊബൈല്‍ ഫോണുൾപ്പെടെ കൂടുതൽ പരിശോധനക്ക് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

English summary

Indications are that the children were poisoned in the incident where the mother and three children were found dead

Leave a Reply

Latest News

വി.എസ്.എസ്.സി. മുന്‍ ഡയറക്ടര്‍ എസ് രാമകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ (വി.എസ്.എസ്.സി) മുന്‍ ഡയറക്ടറായിരുന്ന എസ് രാമകൃഷ്ണന്‍ അന്തരിച്ചു. തിരുവനന്തപുരം പെരുന്താന്നിയിലെ വസതിയിലായിരുന്നു അന്ത്യം. 1972ല്‍ ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍...

മഞ്ചേരി മെഡിക്കല്‍ കോളജിലെ കരാര്‍ തൊഴിലാളികളുടെ സൂചന പണിമുടക്ക് പിന്‍വലിച്ചു

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ കരാര്‍ തൊഴിലാളികള്‍ ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന സൂചന പണിമുടക്ക് പിന്‍വലിച്ചു. മൂന്ന് മാസമായി ശമ്പളം കിട്ടാത്തതിനെ തുടര്‍ന്നായിരുന്നു സമരം പ്രഖ്യാപിച്ചത്. ശമ്പളം നല്‍കാന്‍ ഫണ്ട് അനുവദിച്ചതായി ആശുപത്രി...

കർഷക സമരം; കേന്ദ്രസർക്കാർ വിളിച്ച ചർച്ച ബഹിഷ്‌കരിച്ച് കർഷക സംഘടനകൾ

കേന്ദ്രസർക്കാർ വിളിച്ച ചർച്ച ബഹിഷ്‌കരിച്ച് കർഷക സംഘടനകൾ. സർക്കാർ ക്ഷണിച്ച 32 കർഷക സംഘടനകളും ചർച്ചയിൽ നിന്ന് പിന്മാറി. മുഴുവൻ കർഷക സംഘടനകളെയും ചർച്ചയ്ക്ക് വിളിക്കാതെ പങ്കെടുക്കില്ലെന്ന് പഞ്ചാബ് കിസാൻ സംഘർഷ് സമിതി...

ഉത്തര കൊറിയൻ പരമാധികാരി കിം ജോങ് ഉന്നിനും കുടുബവും കൊവിഡ് വാക്‌സിൽ സ്വീകരിച്ചതായി റിപ്പോർട്ടുകൾ

ഉത്തര കൊറിയൻ പരമാധികാരി കിം ജോങ് ഉന്നിനും കുടുബത്തിനും കൊവിഡ് വാക്സിന്റ പരീക്ഷണ ഘട്ടത്തിലുള്ള ഡോസ് നൽകിയതായി റിപ്പോർട്ടുകൾ. ജാപ്പനീസ് രഹസ്യാന്വേഷണ വൃത്തങ്ങ ഉദ്ധരിച്ച് യു.എസ്. അനലിസ്റ്റായ ഹാരി കസ്യാനിസ് പ്രസിദ്ധീകരിച്ച 19...

പിണറായി വിജയന്‍റേത് ഏകാധിപത്യ മനോഭാവമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

പിണറായി വിജയന്‍റേത് ഏകാധിപത്യ മനോഭാവമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷത്തോടും സ്വന്തം പാര്‍ട്ടിയോടും പിണറായി ചര്‍ച്ച ചെയ്യുന്നില്ല, അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സമരം ചെയ്തിട്ട് കാര്യമില്ല. കെ.എസ്.എഫ്.ഇ റെയ്ഡ് നടത്തിയത് പിണറായിയുടെ വിജിലന്‍സെന്നും...

More News