Sunday, September 26, 2021

സഹകരണസംഘങ്ങളുടെ പേരിൽ തട്ടിപ്പ് നടത്തിയയാൾ ഇല്ലാത്ത മാധ്യമപ്രവർത്തക സംഘടനയുടെ ബോർഡും ഉപയോഗിച്ചിരുന്നതായി സൂചന

Must Read

സഹകരണസംഘങ്ങളുടെ പേരിൽ തട്ടിപ്പ് നടത്തിയയാൾ ഇല്ലാത്ത മാധ്യമപ്രവർത്തക സംഘടനയുടെ ബോർഡും ഉപയോഗിച്ചിരുന്നതായി സൂചന. കെ.ടി.എഫ്.ഐ.സി.എസിന്റെ ആറ്റിങ്ങൽ ഓഫീസിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള ബോർഡിൽ ‘കേരളം ന്യൂസ്’ എന്ന മറ്റൊരു ബോർഡുകൂടി ചേർത്തിട്ടുണ്ട്.

കേരള സ്റ്റേറ്റ് ഓൺലൈൻ മാധ്യമപ്രവർത്തക അസോസിയേഷൻ (കോംപ) ,കേരള സ്റ്റേറ്റ് കമ്മിറ്റി എന്ന് ഇതിൽ ചേർത്തിട്ടുണ്ട്. സജിത്കുമാർ ഉപയോഗിക്കുന്ന ഫോൺ നമ്പരാണ് ഇതിൽ നൽകിയിട്ടുള്ളത്. ഇയാൾ ഉപയോഗിക്കുന്ന വാഹനത്തിലും കോംപ യുടെ എംബ്ലം പതിപ്പിച്ചിട്ടുണ്ട്. ഇങ്ങനെയൊരു സംഘടന നിലവിലുള്ളതായി ഓൺലൈൻ മാധ്യമപ്രവർത്തകർക്കും അറിയില്ല.

ഇരകളധികവുംപോത്തൻകോട്ടുകാർ

ജോലിത്തട്ടിപ്പിനിരകളായവരിലേറെയും പോത്തൻകോട്ടുകാർ. പത്തിലധികം പേർ ഇവിടെനിന്ന് തട്ടിപ്പിനിരകളായതായാണ് സൂചന.

മിക്കവരും ജോലിക്കായി മൂന്നും നാലും ലക്ഷം നൽകിയവരാണ്. പോത്തൻകോട് സ്വദേശികളായ രണ്ടുപേരാണ് ഇവരെയെല്ലാം സജിത്തുമായി ബന്ധിപ്പിച്ചതെന്നും സൂചനയുണ്ട്. ജില്ലയ്ക്കകത്തും പുറത്തും നിരവധി ഏജന്റുമാർ ഇത്തരത്തിൽ പ്രവർത്തിച്ചിട്ടുള്ളതായാണ് വിവരം.

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News