Thursday, May 13, 2021

വൈഗയുടെ ശരീരത്തിൽ ആൽക്കഹോളിന്റെ സാന്നിധ്യം

Must Read

മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പതിമൂന്ന് വയസുകാരി വൈഗയുടെ ശരീരത്തിൽ ആൽക്കഹോളിന്റെ സാന്നിധ്യമെന്ന് സൂചന. കാക്കനാട് കെമിക്കൽ ലബോറട്ടറി അധികൃതർ റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറും.

കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് സനു മോഹന് കൃത്യമായ അറിവുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഐസ്‌ക്രീമിലോ മറ്റ് ഭക്ഷണ പദാർത്ഥങ്ങളിലോ ആൽക്കഹോൾ കലർത്തി കുട്ടിക്ക് നൽകി, അതിന് ശേഷം കുട്ടിയെ അപായപ്പെടുത്തിയതായിരിക്കാം എന്നാണ് പൊലീസ് വിലയിരുത്തൽ.

മഹാരാഷ്ട്ര കേന്ദ്രീകരിച്ച് നടത്തുന്ന ധനകാര്യ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തി 12 കോടി രൂപ സനു മോഹൻ തട്ടിയെടുത്തിരുന്നു. ഈ സംഭവത്തിന് പിന്നാലെ സനു മോഹനെ തെരഞ്ഞ് മഹാരാഷ്ട്ര സ്വദേശികളായ ഒരു സംഘം നടക്കുന്നുണ്ട്. താനും, മകളും ആത്മഹത്യ ചെയ്തുവെന്ന് വരുത്തി തീർക്കാനാണഅ സനു മോഹൻ ശ്രമിച്ചതെന്നും പൊലീസ് സംശയിക്കുന്നുണ്ട്

Leave a Reply

Latest News

ഉത്തർപ്രദേശിൽനിന്ന്‌ ഒഴുക്കിവിടുന്ന മൃതദേഹങ്ങൾ തടയാൻ ഗംഗയിൽ വലിയ വലകെട്ടി ബിഹാർ

ഉത്തർപ്രദേശിൽനിന്ന്‌ ഒഴുക്കിവിടുന്ന മൃതദേഹങ്ങൾ തടയാൻ ഗംഗയിൽ വലിയ വലകെട്ടി ബിഹാർ. ബക്‌സർ ജില്ലയിലെ ചൗസായിൽ ഗംഗയിലൂടെ നൂറുകണക്കിന്‌ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഒഴുകിവന്നിരുന്നു. കൂടുതൽ മൃതദേഹങ്ങൾ...

More News