ലക്നോ: ഇന്ത്യയിലെ ഏറ്റവും ഉയരമുള്ളയാള്‍ സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡ് സ്വദേശിയായ ധര്‍മേന്ദ്ര പ്രതാപ് സിംഗ് ആണ് സമജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ സാന്നിധ്യത്തില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
എട്ടടി ഒരിഞ്ചാണ് ധര്‍മേന്ദ്ര പ്രതാപ് സിംഗിന്റെ ഉയരം.ധർമേന്ദ്രയുടെ വരവ് പാർട്ടിക്ക് കൂടുതൽ ശക്തി പകരുമെന്ന് സമാജ്വാദി സംസ്ഥാന പ്രസിഡന്റ് നരേഷ് ഉത്തം പട്ടേൽ പറഞ്ഞു.