Tuesday, July 27, 2021

ഇന്ത്യയിലെ സ്പൈനൽ മാസ്കുലർ അട്രോഫി (SMA) രോഗബാധിതരായ കുട്ടികളുടെ മരുന്നിന്റെ നികുതിയും ഇറക്കുമതി ചാർജ്ജിലും ഇളവ് അനുവദിക്കണം:ഹൈബി ഈഡൻ എം. പി.

Must Read

ഇന്ത്യയിലെ സ്പൈനൽ മാസ്കുലർ അട്രോഫി (SMA) രോഗബാധിതരായ കുട്ടികളുടെ മരുന്നിന്റെ നികുതിയും ഇറക്കുമതി ചാർജ്ജിലും ഇളവ് അനുവദിക്കണമെന്ന് ആവിശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സിതാരാമനെയും ആരോഗ്യ വകുപ്പ് മന്ത്രി മനസുഖ് മാന്ദ്യവിയെയും ഹൈബി ഈഡൻ എം.പി നേരിട്ട് കണ്ട് കത്ത് നൽകി.
ഇന്ത്യയിലെ സ്പൈനൽ മാസ്കുലർ അട്രോഫി (SMA) രോഗത്തിന് മരുന്ന് ലഭ്യമല്ല. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന മരുന്നിന് ഏകദേശം 18 കോടി രൂപയാണ് വില. ഇതിൽ 23% ഇറക്കുമതി നികുതിയും 12% ജി. എസ്. ടി. യും ചേരുമ്പോൾ നികുതി ഇനത്തിൽ മാത്രം 6.5 കോടിയോളം രൂപ ചിലവ് വരും. 18 കോടി രൂപ വില വരുന്ന ഈ മരുന്നിന്റെ നികുതി ഇനത്തിൽ ലഭിക്കുന്ന തുക ഇന്ത്യ ഗവണ്മെന്റ് ഒഴിവാക്കുകയാണെങ്കിൽ ആയിരകണക്കിന് കുടുംബങ്ങൾക്ക് അത് വലിയ ആശ്വാസവും സഹായകരമായിരിക്കുമെന്നും ഹൈബി ഈഡൻ എം. പി കത്തിൽ പറഞ്ഞു.

കേളത്തിൽ സമാനമായ അസുഖം ബാധിച്ച് ഇന്ന് പുലർച്ചെ ചികിത്സയിലായിരുന്ന ഇമ്രാൻ എന്ന രണ്ട് വയസ്സ്കാരൻ മരിച്ചിരുന്നു. കുട്ടിക്ക് വേണ്ടി 16 കൊടിയോളം രൂപ വരെ ഇതിനോടകം സമാഹരിച്ചിരുന്നുവെങ്കിലും ലക്ഷ്യം പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇത്തരത്തിൽ ഇനിയും സങ്കടകരമായ കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ഇടപെടലെന്നും എം. പി പറഞ്ഞു.

Leave a Reply

Latest News

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍...

More News