ഫിഫയുടെ ലോക റാങ്കിങ്ങില്‍ ഇന്ത്യയുടെ മുന്നേറ്റം

0

സൂറിച്ച്‌: ഫിഫയുടെ ലോക റാങ്കിങ്ങില്‍ ഇന്ത്യയുടെ മുന്നേറ്റം. എ.എഫ്‌.സി. ഏഷ്യന്‍ കപ്പ്‌ ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച ഇന്ത്യ രണ്ടു സ്‌ഥാനങ്ങള്‍ കയറി 104 ലെത്തി.
ന്യൂസിലന്‍ഡിന്‌ തൊട്ടുപിന്നിലാണ്‌ ഇന്ത്യ ഇപ്പോള്‍. ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേ ഓഫില്‍ കോസ്‌റ്ററിക്കയോടു തോറ്റ ന്യൂസിലന്‍ഡിന്‌ ലോകകപ്പ്‌ യോഗ്യത നേടാനായില്ല. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അംഗങ്ങളില്‍ ഇന്ത്യ 19-ാം സ്‌ഥാനത്തു തുടര്‍ന്നു.
കോണ്‍ഫെഡറേഷനില്‍ ഇറാന്‍ ഒന്നാമതാണ്‌്. ലോക റാങ്കിങ്ങില്‍ 23 -ാം സ്‌ഥാനക്കാരാണ്‌ ഇറാന്‍. ഡി ഗ്രൂപ്പ്‌ ജേതാക്കളായാണ്‌ ഇന്ത്യ ഏഷ്യന്‍ കപ്പ്‌ 2023 നു യോഗ്യത നേടിയത്‌.
കമ്പോഡിയ, അഫ്‌ഗാനിസ്‌ഥാന്‍, ഹോങ്‌കോങ്‌ ടീമുകളെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു. മുന്‍ ലോക ചാമ്പ്യന്‍ ബ്രസീല്‍ ലോക റാങ്കിങ്ങില്‍ ഒന്നാംസ്‌ഥാനത്തു തുടര്‍ന്നു. ബെല്‍ജിയം രണ്ടാം സ്‌ഥാനത്തു തുടര്‍ന്നു. ലോക ചാമ്പ്യന്‍ ഫ്രാന്‍സിനെ പിന്തള്ളി അര്‍ജന്റീന മൂന്നാം സ്‌ഥാനത്തെത്തിയിരുന്നു. യുവേഫ നേഷന്‍സ്‌ ലീഗില്‍ ഫ്രാന്‍സിന്‌ തുടര്‍ച്ചയായ നാല്‌ മത്സരങ്ങളില്‍ ജയിക്കാനായില്ല.
ഇംഗ്ലണ്ട്‌, സ്‌പെയിന്‍, ഇറ്റലി, ഹോളണ്ട്‌, പോര്‍ചുഗല്‍, ഡെന്‍മാര്‍ക്ക്‌ എന്നിവരാണ്‌ ആദ്യ പത്തില്‍ ഇടംപിടിച്ചത്‌. ഓഗസ്‌റ്റ് 25 നാണ്‌ ഇനി ലോക റാങ്കിങ്‌ പുതുക്കുക

LEAVE A REPLY

Please enter your comment!
Please enter your name here