മൂന്നുദിവസം കാത്തുനിന്നിട്ടും റുമേനിയന്‍ അതിര്‍ത്തി കടക്കാനാകാതെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. അതിര്‍ത്തിമേഖലയിലെ ഒരു പെട്രോള്‍ പമ്പിന് സമീപം അഭയം തേടിയ ഇവര്‍ പലവട്ടം ക്യൂ നിന്നിട്ടും അതിര്‍ത്തികടക്കാന്‍ അധികൃതര്‍ അനുവദിച്ചിട്ടില്ല. കനത്തമഞ്ഞും ഭക്ഷണത്തിന്റെ അഭാവവും മൂലം മിക്കവരും അവശനിലയിലാണ്. മൊൈബല്‍ ഫോണുകളിലെ ചാർജ് തീര്‍ന്നതിനാല്‍ പലര്‍ക്കും വിട്ടിലേക്ക് ബന്ധപ്പെടാനും സാധിക്കുന്നില്ല . ഈ സ്ഥിതി തുടര്‍ന്നാല്‍ ഹോസ്റ്റലുകളിലേക്ക് മടങ്ങുകയല്ലാതെ മാര്‍ഗമില്ലെന്ന് മെഡിക്കല്‍ വിദ്യാര്‍ഥിനിയായ ലക്ഷ്മി പ്രിയ സുനില്‍ പറഞ്ഞു.