Tuesday, October 26, 2021

ഇന്ത്യൻ വംശജനായ അഫ്ഗാനിസ്ഥാൻ പൗരനെ തലസ്ഥാനമായ കാബുളിൽ നിന്നും അജ്ഞാതർ തട്ടിക്കൊണ്ടുപോയെന്ന് റിപ്പോർട്ട്

Must Read

ഇന്ത്യൻ വംശജനായ അഫ്ഗാനിസ്ഥാൻ പൗരനെ തലസ്ഥാനമായ കാബുളിൽ നിന്നും അജ്ഞാതർ തട്ടിക്കൊണ്ടുപോയെന്ന് റിപ്പോർട്ട്. കഴിഞ്ഞ രാത്രിയാണ് തോക്കുധാരികളായ സംഘം കർതേ പർവാൻ മേഖലയിൽ നിന്നും ബാൻസുരി ലാൽ (50) എന്നയാളെ തട്ടിക്കൊണ്ടുപോയത്.

അ​കാ​ലി​ദ​ൾ നേ​താ​വ് മ​ൻ​ജി​ന്ധ​ർ സി​ർ​സ​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം ട്വീ​റ്റ് ചെ​യ്ത​ത്. ബ​ൻ​സു​രി ലാ​ൽ ഹി​ന്ദു സി​ഖ് കു​ടും​ബ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണെ​ന്നും കു​ടും​ബ​മാ​ണ് വി​വ​രം ന​ൽ​കി​യ​തെ​ന്നും അ​കാ​ലി​ദ​ൾ നേ​താ​വ് വ്യ​ക്ത​മാ​ക്കി. ഡ​ൽ​ഹി സി​ഖ് ഗു​രു​ദ്വാ​ര മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു കൂ​ടി​യാ​ണ് സി​ർ​സ.

അ​ഞ്ചം​ഗ തോ​ക്കു​ധാ​രി​ക​ൾ കാ​റി​ലാ​ണ് വ്യ​വ​സാ​യി കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ് കു​ടും​ബം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. സ​ഹോ​ദ​ര​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള ബ​ന്ധു​ക്ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ട്വി​റ്റ​റി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ ടാ​ഗ് ചെ​യ്താ​ണ് അ​കാ​ലി​ദ​ൾ നേ​താ​വ് വി​വ​രം പ​ര​സ്യ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഒ​ന്നു​മ​റി​യി​ല്ലെ​ന്നും വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News